Posted On
date_range Updated On
date_range സുഹാറിൽ വെള്ളിയാഴ്ച ഹനാൻ ഷായുടെ ലൈവ് ഷോ; പ്രവേശനം സൗജന്യം
സുഹാർ: മാർക്ക് & സേവ് സുഹാറിൽ നടക്കുന്ന ‘സൂഖ് അൽ ഷെത്ത’ ആഘോഷത്തിന്റെ ഭാഗമായി പ്രശസ്ത ഗായകൻ ഹനാൻ ഷായുടെ ലൈവ് മ്യൂസിക് ഷോ വെള്ളിയാഴ്ച അരങ്ങേറും. മാർക്ക് & സേവ് സുഹാറിൽ നടക്കുന്ന പരിപാടിക്ക് എല്ലാവർക്കും സൗജന്യ പ്രവേശനമാണ് ഒരുക്കിയിരിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്ച അറബിക് നൈറ്റ് സംഗീതപരിപാടിയും സംഘടിപ്പിക്കും.
വെള്ളിയാഴ്ച നടക്കുന്ന ഹനാൻ ഷായുടെ ലൈവ് പെർഫോമൻസാണ് പ്രധാന ആകർഷണം. സംഗീതപരിപാടികൾക്ക് പുറമെ കുടുംബങ്ങൾക്കും കുട്ടികൾക്കുമായി വിവിധ വിനോദ പരിപാടികൾ, ഗെയിമുകൾ, ഭക്ഷണ സ്റ്റാളുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.‘സൂഖ് അൽ ഷെത്ത’യുടെ ഭാഗമായി മാർക്ക് & സേവ് സുഹാർ സ്റ്റോറിൽ വിവിധ ഉൽപ്പന്നങ്ങൾക്ക് പ്രത്യേക വിലക്കുറവും ആകർഷകമായ ഓഫറുകളും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.