Posted On
date_range Updated On
date_range ഹൈൽ സൗഹൃദ വേദി ഓണാഘോഷം സംഘടിപ്പിച്ചു
മസ്‌കത്ത്: ഹൈൽ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ മബേല ഗൾഫ് കോളേജിൽ ‘ഓണം കൊട്ടിക്കലാശം 2026’ സംഘടിപ്പിച്ചു. ലോകകേരള സഭാംഗം കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ശ്രീകുമാർ പൂക്കാട് സ്വാഗതം പറഞ്ഞു.
മലയാളം മിഷൻ സെക്രട്ടറി അനു ചന്ദ്രൻ, സാമൂഹിക പ്രവർത്തകരായ തങ്കം കവിരാജ്, ബിജോയ്, സാനി എസ്. രാജ്, സുബൈർ കെ. സൈദ് എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികൾക്കു പുറമെ പരമ്പരാഗത ഓണസദ്യയും ഒരുക്കിയിരുന്നു.ഹൈൽ സൗഹൃദ വേദി ഭാരവാഹികളായ സിംസൺ, പ്രവീൺ ബാലൻ, സുധീർ വെസ്റ്റ്ഹിൽ, ജിതാലക്ഷ്മി, ഗ്രീഷ്മ, ശ്രീനിവാസൻ, രാജേഷ് മാഹി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.