Posted On
date_range Updated On
date_range ഖുറിയത്തിൽ മേസ്ക്വിറ്റ് മരങ്ങൾ നീക്കം ചെയ്യാൻ നടപടി; പരിസ്ഥിതി സംരക്ഷണ കാമ്പയിൻ ശക്തമാക്കി മസ്‌കത്ത് മുനിസിപ്പാലിറ്റി
മസ്‌കത്ത്: പ്രാദേശിക പരിസ്ഥിതി സംരക്ഷണത്തിനും ദോഷകരമായ പ്രത്യാഘാതങ്ങൾ കുറക്കുന്നതിനുമായി ഖുറിയത്തിൽ വിലായത്തിലെ വിവിധ പ്രദേശങ്ങളിൽ മേസ്ക്വിറ്റ് മരങ്ങൾ നീക്കം ചെയ്യുന്ന കാമ്പയിൻ ശക്തമാക്കി മസ്‌കത്ത് മുനിസിപ്പാലിറ്റി.സസ്യജാലങ്ങൾക്കും ജലസ്രോതസ്സുകൾക്കും ഭീഷണിയാകുന്ന മസ്‌കീത് മരങ്ങളുടെ വ്യാപനം തടയുന്നതിനായി ആവിഷ്കരിച്ച സമഗ്ര പ്രവർത്തനപദ്ധതിയുടെ ഭാഗമായാണ് നടപടി. സുസ്ഥിര വികസനവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും ലക്ഷ്യമിട്ട് വിവിധ സർക്കാർ, സേവന വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.