സലാല തീരത്ത് ലഹരിമരുന്നുമായി ബോട്ട് പിടികൂടി; അഞ്ച് യമൻ പൗരന്മാർ അറസ്റ്റിൽ

സലാല: രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാനും വൻതോതിൽ ലഹരിമരുന്നും പുകയില ഉൽപ്പന്നങ്ങളും കടത്താനും ശ്രമിച്ച അഞ്ച് യമൻ പൗരന്മാരെ ഒമാൻ കോസ്റ്റ് ഗാർഡ് പൊലീസ് അറസ്റ്റ് ചെയ്തു. ദോഫാർ സലാല തീരത്തിന് സമീപത്തുവെച്ചാണ് ഇവർ സഞ്ചരിച്ച ബോട്ട് പൊലീസ് തടഞ്ഞത്. 

വ്യാപാര ഉദ്ദേശത്തോടെ വൻതോതിൽ ച്യൂയിങ് ടൊബാക്കോ ഉൽപ്പന്നങ്ങളും മയക്കുമരുന്നുകളുമാണ് സംഘം കടത്താൻ ശ്രമിച്ചത്. പിടിയിലായ പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Tags:    
News Summary - Boat seized with drugs off Salalah coast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.