ഒമാനിൽ അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റിന് തുടക്കം

മസ്‌കത്ത്: അന്താരാഷ്ട്ര ക്രിക്കറ്റിലെ യുവപ്രതിഭകളുടെ പോരാട്ടത്തിന് വേദിയായി ഒമാൻ. അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് ആമിറാത്തിൽ ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടുകളിൽ തുടക്കമായി.നവംബർ 14 വരെ നീളുന്ന ടൂർണമെന്റിൽ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്താൻ, നേപ്പാൾ, യു.എ.ഇ, മലേഷ്യ എന്നീ എട്ട് ടീമുകൾ മത്സരിക്കും.ടർഫ് ഒന്നിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ബംഗ്ലാദേശ് അഫ്ഗാനിസ്താനെ നേരിടും. ടർഫ് രണ്ടിൽ ശ്രീലങ്ക മലേഷ്യയുമായി ഏറ്റുമുട്ടും. നാളെ ഇന്ത്യ നേപ്പാളിനെയും പാകിസ്താൻ യു.എ.ഇയെയും നേരിടും.

ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്ന ഇന്ത്യ–പാകിസ്താൻ പോരാട്ടം നവംബർ ഒമ്പത് ഞായറാഴ്ച നടക്കും. 50 ഓവർ ഫോർമാറ്റിലുള്ള മത്സരങ്ങൾ ദിവസവും രാവിലെ ഒമ്പതിന് ആരംഭിക്കും. കാണികൾക്ക് പ്രവേശനം സൗജന്യമാണ്.

Tags:    
News Summary - ACC Under-19 Asia Cup 2026 Begins in Oman: Schedule and Details

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.