അനധികൃത മദ്യ, പുകയില വിൽപന; 69 പ്രവാസികൾ അറസ്റ്റിൽ

മസ്‌കത്ത്: തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച് അനധികൃത പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 69 പേരെ സീബിൽ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായത്.മസ്‌കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡും സീബിലെ സ്പെഷ്യൽ ഓപ്പറേഷൻസ് പൊലീസ് യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. പൊതുമര്യാദകൾക്ക് നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരും ലൈസൻസില്ലാതെ മദ്യവും പുകയില ഉൽപ്പന്നങ്ങളും വിൽപന നടത്തിയവരും പിടിയിലായവരിൽ ഉൾപ്പെടുന്നു.

ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥലങ്ങളിൽ ഭക്ഷണം പാകം ചെയ്ത് വിൽപന നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായവർക്കെതിരായ തുടർ നിയമനടപടികൾ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് പൂർത്തിയാക്കിവരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു

Tags:    
News Summary - arrest on drug case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.