മിഡിലീസ്റ്റ് സ്പേസ് കോൺഫറൻസ് മസ്കത്തിൽ

മസ്‌കത്ത്: ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതികവിദ്യ മന്ത്രാലയവും നോവാസ്പേസും സഹകരിച്ച് മിഡിലീസ്റ്റ് സ്പേസ് കോൺഫറൻസ് രണ്ടാം പതിപ്പ് മസ്കത്തിൽ സംഘടിപ്പിക്കും. ജനുവരി 26 മുതൽ 28 വരെ നടക്കുന്ന സമ്മേളനത്തിൽ 20 ലധികം രാജ്യങ്ങളിൽ നിന്നുള്ള 190 ലധികം സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന 450ലധികം പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. സ്‌പേസ് ആപ്ലിക്കേഷനുകൾ, ഇൻഫ്രാസ്ട്രക്ചർ വികസനം, നിക്ഷേപ ആകർഷണം തുടങ്ങിയ മേഖലകളിൽ ഒമാന്റെ പ്രാധാന്യം സമ്മേളനം പ്രമേയമാക്കും.

ദേശീയ സ്‌പേസ് നയങ്ങൾ, സ്‌പേസ് ഏജൻസി തന്ത്രങ്ങൾ, സാറ്റലൈറ്റ് പ്രോഗ്രാം വികസനം, ഗ്രൗണ്ട് സിസ്റ്റങ്ങൾ, ഫിനാൻസിങ് സംവിധാനം, അന്താരാഷ്ട്ര സഹകരണ ഘടനകൾ എന്നിവ ഉൾപ്പെടുന്ന സെഷനുകൾ സംഘടിപ്പിക്കും. സ്പേസ് രംഗത്തെ പുരോഗതിയും അതിന്റെ സാധ്യതകളും ഈ സെഷനുകളിൽ പ്രതിഫലിപ്പിക്കും. സ്പേസ് സാങ്കേതികവിദ്യയുടെ പ്രായോഗിക പ്രയോഗങ്ങൾ, പ്രത്യേകിച്ച് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ്, എർത്ത് ഒബ്സർവേഷൻ എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും.

Tags:    
News Summary - Middle East Space Conference in Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.