മസ്കത്ത്: ഒമാൻ ആകാശത്ത് ജെമിനിഡ് ഉൽക്കാവർഷം ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെ ദർശിക്കാം.
മണിക്കൂറിൽ 120 ഉൽക്കകൾ വരെയാണ് വർഷിക്കുക. ചന്ദ്രോദയത്തിന് മുമ്പുള്ള സമയത്താണ് മികച്ച രീതിയിൽ ഇവ കാണാനാകുകയെന്ന് ഒമാൻ അസ്ട്രോണമിക്കൽ സൊസൈററി അധികൃതർ അറിയിച്ചു.
ഫൈത്തൺ 3200 എന്ന ഛിന്നഗ്രഹത്തിൽ നിന്നുള്ള അവശിഷ്ടങ്ങൾ മൂലമാണ് ഉൽക്കാവർഷം ഉണ്ടാകുന്നത്.
വർഷത്തിലെ ഏറ്റവും മനോഹര ജ്യോതിശാസ്ത്ര സംഭവങ്ങളിലൊന്നാണ് ജെമിനിഡ് ഉൽക്കാവർഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.