ഇബ്രിയിൽ പാറക്കെട്ടുകളിൽനിന്ന് വീണയാ​​ളെ എയർലിഫ്റ്റ് ചെയ്തു

മസ്കത്ത്: ഇബ്രിയിലെ ജബൽ അൽ കോറിലെ പാറക്കെട്ടുകളിൽനിന്ന് വീണ് സ്വദേശി പൗരന് പരിക്കേറ്റു.

കഴിഞ്ഞ ദിവസമാണ് സംഭവം. കാലിനാണ് ഗുരുതര പരിക്കേറ്റത്. പൊലീസ് ഏവിയേഷന്റെ നേതൃത്വത്തിൽ ഇദേഹത്തെ ചികിത്സക്കായി എയർലിഫ്റ്റ് ചെയ്തു.

ഹെലികോപ്ടർ വഴി നിസ്‍വ ആശുപത്രിയിലേക്കാണ് എത്തിച്ചത്. അദ്ദേഹത്തിന് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

Tags:    
News Summary - Man airlifted after falling from cliffs in Ibri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.