മലയാളി നഴ്​സ് ഒമാനിൽ​ മരിച്ചു

മസ്കത്ത്​: ഇടുക്കി മൂലമറ്റം സ്വദേശിയായ മലയാളി നഴ്​സ്​ ഒമാനിൽ നിര്യാതയായി. വലിയതാഴത്ത്​ അഗസ്റ്റ്യന്‍റെ മകൾ ഷീന അഗസ്റ്റ്യൻ (41) ആണ്​ മസ്കത്തിൽ മരിച്ചത്​. സ്വകാര്യ ആശുപത്രിയിൽ ​ജോലി ചെയ്തു വരികയായിരുന്നു.

തൃ​ശുർ ഒല്ലൂരിലാണ്​ താമസം. രണ്ട്​വർഷം മുമ്പാണ്​ ഇവർ ഒമാനിലെത്തുന്നത്​. 16​ വയസ്സുള്ള മകളുണ്ട്​. നടപടിക്രമങ്ങൾ പാലിച്ച്​ മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. ഭർത്താവ്: പരേതനായ ജോമോൻ.

News Summary - malayali nurse died in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.