സലാല: കൈരളി സലാലയുടെ മുപ്പതാം വാർഷികാഘോഷ ഭാഗമായി മലയാളിമങ്ക മത്സരം സംഘടിപ്പിച്ചു. ലുലു ഹൈപ്പർ മാർക്കറ്റിെൻറ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പതിനഞ്ചോളം സ്ത്രീകൾ തനതു കേരള വേഷത്തിൽ മത്സരത്തിൽ മാറ്റുരക്കാൻ എത്തി. ഹൃദ്യ എസ്. മേനോൻ, ഡോ. ദീപ, ഡോ. മനോജ് തോമസ് എന്നിവരായിരുന്നു വിധികർത്താക്കൾ. മത്സരത്തിൽ നിമിഷ സിജു ഒന്നാം സമ്മാനം നേടി മലയാളിമങ്ക പട്ടത്തിന് അർഹയായി. ഷിത മധു, സിൻസി രാജീവ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ആക്ടിങ് ജനറൽ സെക്രട്ടറി വിനയകുമാർ, വനിത വിഭാഗം കൺവീനർ ബൈറ ജ്യോതിഷ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. പ്രസിഡൻറ് കെ.എ. റഹീം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.