മസ്കത്ത്: മകളുടെ വിവാഹത്തിന് നാട്ടിൽ പോകാനിരുന്ന മലപ്പുറം സ്വദേശി ദേവദാസ് കപ്പൽപ്പടിക്കൽ (58) കോവിഡ് ബാധിച്ച് മരിച്ചു. മുപ്പതു വർഷമായി ഒമാനിലുള്ള ഇദ്ദേഹം ഇബ്രക്ക് സമീപം വാദി തൈനിൽ ഹോട്ടൽ നടത്തിവരികയായിരുന്നു.
നാട്ടിൽ മൂന്നാമത്തെ മകളുടെ വിവാഹം ഏപ്രിൽ പതിനേഴിന് ഉറപ്പിച്ചതായിരുന്നു. അതിൽ പങ്കെടുക്കാൻ പന്ത്രണ്ടാം തിയതി നാട്ടിലേക്ക് പോകുന്നതിന് സ്വകാര്യ ക്ലിനിക്കിൽ കോവിഡ് പരിശോധിച്ചപ്പോഴാണ് പോസറ്റീവ് ആെണന്നറിഞ്ഞത്. തുടർന്ന് ഹോം ക്വാറൻറീനിൽ പ്രവേശിച്ചു. പതിനഞ്ചാം തിയതിയോടെ രോഗം മൂർച്ഛിക്കുകയും ബർക്കയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. നാട്ടിൽ മലപ്പുറം തിരൂർ വി.പി അങ്ങാടിയിലാണ് വീട്. ഭാര്യ: ശോഭ. മക്കൾ: നിമ്മി, വിന്നി, അനു.
വർഷങ്ങളായി ഓമനിലുള്ള ദേവദാസ് ഒട്ടേറെ പേർക്ക് സഹായങ്ങൾ ചെയ്യുകയും സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമാകുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നെന്ന് വാദി തൈനിലെ സുഹൃത്ത് വിനോദ് പറഞ്ഞു. മൃതദേഹം ബുധനാഴ്ച സോഹാറിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.