Posted On
date_range Updated On
date_range സന്ദര്‍ശക വിസയിലെത്തിയ മലപ്പുറം സ്വദേശിനി ഒമാനില്‍ നിര്യാതയായി
മസ്‌കത്ത്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശിനി ഒമാനില്‍ നിര്യാതയായി. എടപ്പാള്‍ അയലക്കാട് ചിറക്കല്‍ ഖദീജ (60) ആണ് സുവൈഖില്‍ മരിച്ചത്.
സന്ദര്‍ശക വിസയില്‍ മകളെ കാണാനെത്തിയതായിരുന്നു. മക്കൾ: അസ്മ, സൈനബ. മരുമക്കള്‍: ഇസ്മാഈല്‍ (സുവൈഖ് ഫൈസല്‍ ഷോപ്പിങ് സെന്റര്‍), ഖാലിദ്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് സോഷ്യല്‍ ക്ലബ് സാമൂഹിക ക്ഷേമ വിഭാഗം സെക്രട്ടറി പി.ടി.കെ. ഷമീര്‍, തര്‍മത്ത് കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ് ലുക്മാന്‍ കതിരൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.