മലപ്പുറം കപ്പ് സീസൺ 3: സാപിൽ എഫ്.സി വിജയികൾ

സലാല: കെ.എം.സി.സി സലാല 40ാം വാർഷികാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഫുട്​ബാൾ ടൂർണമെന്‍റിൽ സാപിൽ എഫ്.സി​ ജേതാക്കളായി. ഫൈനലിൽ എസ്.എഫ്.സി സലാലയെ പരാജയപ്പെടുത്തിയത്​. ഡാനിഷിനെ മികച്ച കളിക്കാരനായും ഫഹീമിനെ മികച്ച ഗോളിയായും തെരഞ്ഞെടുത്തു. അബ്ദുല്ലയാണ് മികച്ച ഡിഫന്റർ. മുഹമ്മദി, നസീബ്, അക്കു എന്നിവരാണ് കളി നിയന്ത്രിച്ചത്.ൾഫ് സ്റ്റേഡിയത്തിൽ നടന്ന ‘മലപ്പുറംകപ്പ് സീസൺ3’ ടൂർണമെന്റിൽ എട്ട് ടീമുകൾ ആയിരുന്നു പങ്കെടുത്തത്​. രണ്ട് വാരാന്ത്യങ്ങളിലായി നടന്ന ടൂർണമെന്റിന്റെ ഫൈനൽ മത്സരം മുൻ ഒമാൻ നാഷണൽ ടീമഗം അബ്ദുല്ല സയീദ് കമൂന കിക്കോഫ് ചെയ്തു. ഹാഷിം കോട്ടക്കൽ, ജില്ല കമ്മിറ്റി പ്രസിഡന്റ് ഷൗക്കത്ത് പുറമണ്ണൂർ, റഹിം, ഷിഹാബ് കാളികാവ്, ഷമീൽ ചേളാരി എന്നിവർ സംബന്ധിച്ചു.

വിജയികൾക്ക് സന്തോഷ് കുമാർ (അബു അൽ ദഹബ്), സലാം (ടീ ടൈം), മുഹമ്മദ് ബഷീർ (തക്​വിൻ), കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ആക്റ്റിങ് പ്രസിഡന്റ് വി.പി.അബ്ദുസലാം ഹാജി, ഷബീർ കാലടി, അലി ഹാജി, ജാബിർ ഷരീഫ്,കാസിം കോക്കൂർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

സാപിൽ അക്കാഡമിയുടെ വിദ്യാർത്ഥികളുടെ പ്രദർശന മത്സരവും ഗ്രൗണ്ടിൽ അരങ്ങേറി. മുസ്തഫ ചേമ്പുംപടി, മുജീബ് കുറ്റിപ്പുറം,നാസർ ആലത്തിയൂർ, ശുഹൈബ് മാസ്റ്റർ തുടങ്ങിയവർ നേത്യത്വം നൽകി

Tags:    
News Summary - Malappuram Cup Season 3: Saphil FC Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.