നഫ്ല റാഫി (കണ്‍വീനര്‍), റഫ്സി ഫൈസല്‍ (കോ കണ്‍വീനര്‍), ഷംന ഇബ്രാഹിം (ട്രഷറര്‍)
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി മബേല ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള വിമന്‍ ആൻഡ് ചില്‍ഡ്രന്‍ വിങ് നിലവില്‍വന്നു. നഫ്ല റാഫി (കണ്‍വീനര്‍), റഫ്സി ഫൈസല്‍ (കോ കണ്‍വീനര്‍), ഷംന ഇബ്രാഹിം (ട്രഷറര്‍), മാജിത അറഫാത്ത് (പാര്‍ട്ടി വിങ്), അസ്ന ആഷിഫ് (കെയര്‍ വിങ്), മിറോഷ്ന ജസീര്‍ (ചില്‍ഡ്രന്‍സ് വിങ്), സഫ അനീസ് (സ്പോര്‍ട്സ് വിങ്) എന്നിവരാണ് ഭാരവാഹികള്‍.
മുഹ്സിന ആബിദ്, മുഹ്സിന ഷമീര്‍, അസ്മ സാജിര്‍, റമീസ റഫീഖ്, ഡോ. ഷിത്വ ഷാഫി, സുഹറ ബി, ബാജിലാ സബീല്‍, സഫ ആഷിഫലി, ആദില, ജസ്നി മുഹമ്മദ്, സിനിത മുഹമ്മദ് അലി, നസീറ സലാം, ഷിഫാ സബീല്‍, ഐഷാ ഖാലിദ്, ആമിനത്ത് മുബീന എന്നിവരാണ് എക്സിക്യൂട്ടിവ് അംഗങ്ങള്‍.
ജനറല്‍ ബോഡി യോഗം കേന്ദ്ര കമ്മറ്റി സെക്രട്ടറി ഇബ്റാഹിം ഒറ്റപ്പാലം ഉദ്ഘാടനം ചെയ്തു. മസ്കത്ത് കെ.എം.സി സി മബേല ഏരിയ വര്‍ക്കിങ് പ്രസിഡന്റ് എസ്.വി. അറഫാത്ത് അധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് ഡോ. സുരയ്യ കരീം ആരോഗ്യ ക്ലാസിന് നേതൃത്വം നല്കി. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയ ആഖില്‍ മുഹമ്മദ് അബ്ദുല്റഹമാനെ ചടങ്ങില്‍ ആദരിച്ചു. മബേല കെ.എം. സി.സി വര്‍ക്കിങ് സെക്രട്ടറി സഫീര്‍ കോട്ടക്കല്‍ സ്വാഗതവും ട്രഷറര്‍ അനസുദ്ദീന് കുറ്റ്യാടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.