മസ്കത്ത്​: ന്യൂനമർദത്തിന്‍റെ ഭാഗമായി ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ആലിപ്പഴ വർഷത്തോടെ ശക്​തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മുസന്ദം, ബുറൈമി, തെക്ക്​-വടക്ക്​ ബത്തിന, ദാഹിറ, മസ്‌കത്ത്​, ദാഖിലിയ, തെക്ക്​-വടക്കൻ ശർഖിയ എന്നീ ഗവർണറേറ്റുകളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്നാണ്​ കരുന്നത്.

അൽ ഹജർ മലനിരകളിലും സമീപ പ്രദേശങ്ങളിലും ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലുമാണ് ഏറ്റവും ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. വടക്കുപടിഞ്ഞാറൻ കാറ്റ് മൂലം താപനിലയിൽ താരതമ്യേന കുറവുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ ഇടങ്ങളിൽ പത്ത്​ മുതൽ 40 മി.മീറ്റർവരെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുണ്ട്​.

മണിക്കൂറിൽ 28 മുതൽ 56 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. മുസന്ദം പടിഞ്ഞാറൻ തീരങ്ങളിലും ഒമാൻ കടൽ തീരങ്ങളിലും തിരമാലകൾ രണ്ടുമീറ്റർവരെ ഉയരാനും സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിൽ പറയുന്നു.

Tags:    
News Summary - low pressure; The rain is coming again in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.