ന്യൂ​ന​മ​ർ​ദം; ഇ​ന്നു​ മു​ത​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത


മ​സ്ക​ത്ത്​: ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ട​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ശ​നി​യാ​ഴ്ച മു​ത​ൽ നാ​ലു​ ദി​വ​സം​വ​രെ മ​ഴ​ക്കും കാ​റ്റി​നും ഇ​ടി മി​ന്ന​ലി​നും സാ​ധ്യ​ത​യു​​ണ്ടെ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു. ​​​ശ​നി​യാ​ഴ്ച വൈ​കീ​​ട്ടോ​ടെ​യാ​യി​രി​ക്കും മ​ഴ തു​ട​ങ്ങു​ക. മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റ്, ഒ​മാ​ൻ ക​ട​ലി​ന്റെ തീ​ര​ങ്ങ​ൾ, ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ൾ, അ​വ​യു​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ൾ, തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ന്റെ തീ​ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ മ​ഴ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കാ​റ്റി​ന്റെ അ​ക​മ്പ​ടി​യോ​ടെ മ​ഴ ക്ര​മേ​ണ അ​ൽ വു​സ്ത, ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ തീ​ര​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ച്ചേ​ക്കാം.

മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലും തെ​ക്ക്, വ​ട​ക്ക്​ ശ​ർ​ഖി​യ, ദാ​ഖി​ലി​യ, മ​സ്‌​ക​ത്ത്, തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ഒ​മാ​ൻ ക​ട​ലി​ന്റെ തീ​ര​ത്തും ശ​നി​യാ​ഴ്ച അ​ഞ്ചു​ മു​ത​ൽ 15 മി.​മീ​റ്റ​ർ​വ​രെ മ​ഴ​ ല​ഭി​ച്ചേ​ക്കും. മ​ണി​ക്കൂ​റി​ൽ 18 മു​ത​ൽ 37 കി.​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​യി​രി​ക്കും കാ​റ്റു​ വീ​ശു​ക എ​ന്ന്​ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. മു​സ​ന്ദം, ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ തീ​ര​ങ്ങ​ളി​ൽ തി​ര​മാ​ല​ക​ൾ 105മു​ത​ൽ 200 മീ​റ്റ​ർ​വ​രെ ഉ​യ​ർ​​ന്നേ​ക്കും. തി​ങ്ക​ളാ​ഴ്ച വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ഒ​മാ​ൻ ക​ട​ലി​ന്റെ തീ​ര​ത്തും ചു​റ്റു​മു​ള്ള പ​ർ​വ​ത​പ്ര​ദേ​ശ​ങ്ങ​ളി​ലും 10 മു​ത​ൽ 30 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ കി​ട്ടി​യേ​ക്കും. മ​ണി​ക്കൂ​റി​ൽ 10മു​ത​ൽ 46 കി.​മീ​റ്റ​ർ വേ​ഗ​ത​യി​ൽ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

News Summary - low pressure; Chance of rain from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.