മസ്കത്ത്: സ്വദേശിവത്കരണത്തോത് പാലിക്കാത്ത 161 കമ്പനികൾക്കെതിരെ കൂടി നടപടിയെടുത്തതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഇൗ കമ്പനികളിൽ 6959 പേർ തൊഴിലെടുക്കുന്നുണ്ട്. വിവിധ ഗവർണറേറ്റുകളിലായാണ് നടപടിക്ക് വിധേയമായ കമ്പനികൾ സ്ഥിതിചെയ്യുന്നത്. ഒാരോ കമ്പനിയിലും നാൽപതിലധികം വിദേശ തൊഴിലാളികൾ ജോലിയെടുക്കുന്നുണ്ട്. എന്നാൽ, നിയമപ്രകാരമുള്ള സ്വദേശികളെ ജോലിക്കെടുത്തിട്ടില്ല. ഒരു സ്വദേശിയെ പോലും നിയമിക്കാത്ത കമ്പനികളുമുണ്ട്. സുൽത്താനേറ്റിെൻറ സ്വദേശിവത്കരണ നയത്തിെൻറ ലംഘനം മുൻനിർത്തി ഇൗ കമ്പനികളുമായുള്ള ഇടപാടുകൾ നിർത്തിവെച്ചതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
പത്തു ശതമാനമെങ്കിലും സ്വദേശിവത്കരണം നടപ്പാക്കാത്ത കമ്പനികൾക്കെതിരെ നടപടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു. സ്വദേശിവത്കരണ തോത് പാലിക്കുക അല്ലെങ്കിൽ നടപടി നേരിടുക എന്ന നയമാണ് സർക്കാറിേൻറതെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഇൗ വർഷം ആദ്യം മുതലാണ് സ്വദേശിവത്കരണ തോത് പാലിക്കാത്ത കമ്പനികൾക്കെതിരെ ഇടപാടുകൾ നിർത്തിവെക്കുന്നതടക്കം കർശന നടപടി സർക്കാർ ആരംഭിച്ചത്. ഫെബ്രുവരിയിൽ 199 കമ്പനികൾക്കെതിരെ നടപടിയെടുത്തിരുന്നു.
പത്തു ശതമാനമെങ്കിലും സ്വദേശിവത്കരണം പാലിക്കാത്ത കമ്പനികൾക്ക് സർക്കാർ തലത്തിൽ ഒരു സേവനവും ലഭിക്കുകയില്ല. പുതിയ തൊഴിൽ ക്ലിയറൻസുകൾ നൽകൽ, തൊഴിൽ കാർഡ് പുതുക്കൽ എന്നിവ ഇതിൽ ഉൾപ്പെടും. നിശ്ചിത തോതിൽ സ്വദേശികൾക്ക് ജോലി നൽകാത്ത സ്ഥാപനങ്ങൾക്ക് പുതിയ വിസ ക്ലിയറൻസ് നൽകില്ലെന്ന് മന്ത്രാലയം നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. സ്വേദശിവത്കരണത്തിന് വേഗം വർധിപ്പിക്കുന്നതിെൻറ ഭാഗമായി പത്തു വിഭാഗങ്ങളിലായുള്ള 87 തസ്തികകൾക്ക് ജനുവരിയിൽ താൽക്കാലിക വിസാ നിരോധനവും ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.