ഗുരുതരാവസ്ഥയിലുള്ള മകനെ കാണാൻ ലീവ് അനുവദിച്ചില്ല; കെ.എം.സി.സി ഇടപെടലിൽ എറണാകുളം സ്വദേശിനി നാടണഞ്ഞു

മസ്കത്ത്​: അപകടത്തിൽപ്പെട്ട്​ ഗുരുതര അവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന മകനെ കാണാൻ കെ.എം.സി.സിയുടെ സഹായത്താൽ എറണാകുളം സ്വദേശിനിയായ യുവതി നാട്ടിലെത്തി. തൊഴിലുടമ ലീവ്​ അനുവദിക്കാത്തതിനെ തുടർന്നായിരുന്നു ​ വിഷയത്തിൽ കെ.എം.സി.സി ഇടപ്പെടുന്നത്​. എട്ടുമാസങ്ങൾക്ക് മുമ്പാണ് ഇവർ വീട്ടുജോലിക്ക് ഒമാനിൽ എത്തിയത്.

കഴിഞ്ഞ ദിവസമാണ് ഇവരുടെ മകൻ നാട്ടിൽ അപകടത്തിൽ പെടുന്നതും ഗുരുതര അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും. മകൻ വെന്റിലേറ്ററിൽ ആണെന്നറിയിച്ചിട്ടും തൊഴിലുടമ യുവതിക്ക് ലീവ് അനുവദിച്ചില്ല. വീട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ദുബൈ പ്രവാസി ആഷിക് റൂവി കെ.എം.സി.സി ട്രഷറർ മുഹമ്മ്ദ് വാണിമേലിനെ ബന്ധപ്പെടുകയായിരുന്നു.

വിഷയം മസ്‌കത്ത്​ കെ.എം.സി.സി കെയർവിങ് മബേല കെ.എം.സി.സിയെ അറിയിച്ചു. സംഭവം ഇന്ത്യൻ എംബസിയെ ധരിപ്പിക്കുകകയും തുടർന്ന് തൊഴിൽ ഉടമയുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വിസ ക്യാൻസൽ ചെയ്ത്​ നാട്ടിലേക്ക് പേകാൻ യുവതിക്ക്​ സാധിച്ചത്. ഇബ്രാഹിം ഒറ്റപ്പാലം, മുഹമ്മദ്​ വാണിമേൽ, അനസുദ്ധീന് കുറ്റ്യാടി, എസ്​.വി. അറഫാത്ത്, കെ.ടി. അബ്ദുല്ല, സാജിർ കുറ്റ്യാടി തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Leave was not allowed to see his critically ill son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.