കുവൈത്ത് അമീറിന് സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണം
മസ്കത്ത്: ഒരുദിവസത്തെ സ്വകാര്യ സന്ദർശനം പൂർത്തിയാക്കി കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഒമാനിൽനിന്ന് മടങ്ങി. രണ്ട് സൗഹൃദരാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചാണ് അമീർ മടങ്ങിയത്.
ചൊവ്വാഴ്ച രാവിലെ റോയൽ എയപോർട്ടിൽ എത്തിയ അമീറിന് ഊഷ്മള വരവേൽപ്പാണ് അധികൃതർ നൽകിയത്. റോയൽ ഏയർപോർട്ടിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് നേരിട്ടെത്തി അമീറിനെ വരവേറ്റു. മുതിർന്ന ഒമാനി ഉദ്യോഗസ്ഥരുടെയും റോയൽ കോടതി അംഗങ്ങളുടെയും സാന്നിധ്യത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സഹകരണം.
അൽ ബറക്ക കൊട്ടാരത്തിൽ ഇരുനേതാക്കളും സാഹോദര്യ കൂടിക്കാഴ്ചയും നടത്തി. വിവിധ മേഖലകളിലായി ഉഭയകക്ഷി പങ്കാളിത്തവും നിക്ഷേപങ്ങളും വർധിപ്പിക്കുന്നതിനുള്ള അവസരങ്ങൾ പരിശോധിച്ചു. ഒമാനി, കുവൈത്ത് ജനതയുടെ അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്ന സാമ്പത്തിക, വാണിജ്യ, നിക്ഷേപ സഹകരണത്തിനായി പുതിയ പാതകൾ രൂപപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഇരുനേതാക്കളും അടിവരയിട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.