Posted On
date_range Updated On
date_range കുറ്റ്യാടി സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു
മസ്കത്ത്: ഒമാനിലെ ഖാബൂറയിൽ കാർ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കുറ്റ്യാടി പാലേരി ചെറിയ കുമ്പളം വാഴയിൽ അസ്ഹർ ഹമീദാണ് (35) മരിച്ചത്.
അസ്ഹർ സഞ്ചരിച്ച കാർ ഖാബൂറയിൽ വെച്ച് ഡിവൈഡറിലിടിച്ചാണ് അപകടം. വ്യാഴാഴ്ച വൈകീട്ട് ബിസിനസ് ആവശ്യാർഥം സുഹാറിൽനിന്ന് മടങ്ങുന്നതിനിടെയാണ് അപകടം. മസ്കത്തിൽ ബിസിനസ് ചെയ്യുന്ന അസ്ഹർ റൂവി ഹോണ്ട റോഡിലെ അപാർട്ട്മെന്റിൽ കുടുംബത്തോടൊപ്പമായിരുന്നു താമസം. പിതാവ് ഹമീദ് ഏതാനും വർഷം മുമ്പ് ഒമാനിലെ ഇബ്രിയിൽ വാഹനാപകടത്തിൽ മരപ്പെട്ടിരുന്നു.
മാതാവ്: താഹിറ. ഭാര്യ: ഹശ്മിയ. മകൾ: ദനീൻ. മയ്യിത്ത് ഖാബൂറ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണാനന്തര നടപടി ക്രമങ്ങൾ പ്രവാസി വെഫെയർ ഒമാനിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.