മസ്കത്ത് കെ.എം.സി.സി. കുറ്റ്യാടി മണ്ഡലം കമ്മിറ്റി ഏപ്രിൽ മൂന്നിന് റുസൈൽ മിഡിൽ ഈസ്റ്റ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ‘വോളിബോൾ പൊടിപൂരവും കുടുംബസംഗമവും’ പരിപാടിയുടെ പോസ്റ്റർ പ്രകാശനം നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ നിർവഹിക്കുന്നു

‘വോളിബാൾ പൊടിപൂരവും കുടുംബ സംഗമവും’ പോസ്റ്റർ പ്രകാശനം

​മസ്കത്ത്: മസ്കത്ത് കെ.എം.സി.സി. കുറ്റ്യാടി മണ്ഡലം കമ്മിറ്റി ഏപ്രിൽ മൂന്നിന് റുസൈൽ മിഡിൽ ഈസ്റ്റ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ‘വോളിബോൾ പൊടിപൂരവും കുടുംബസംഗമവും’ പരിപാടിയുടെ പോസ്റ്റർ പ്രകാശനം നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ നിർവഹിച്ചു.

ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് അബ്ദുറഹ്മാൻ മൂഴിയിൽ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി അബൂബക്കർ പറമ്പത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. വിവിധ കെ.എം.സി.സി നേതാക്കളും മണ്ഡലം ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.

​കുറ്റ്യാടി മണ്ഡലത്തിലെ പ്രവാസികൾക്കിടയിൽ കായികാവബോധം വളർത്തുന്നതിനൊപ്പം പ്രവാസി കുടുംബങ്ങളുടെ ഒത്തുചേരലിനും വേദിയൊരുക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. പ്രവാസലോകത്തെ പ്രഗത്ഭരായ താരങ്ങൾ അണിനിരക്കുന്ന വോളിബാൾ മത്സരങ്ങൾക്കൊപ്പം കുടുംബങ്ങൾക്കായി വിവിധ കലാ-സാംസ്കാരിക പരിപാടികളും ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കും.

Tags:    
News Summary - Poster release for 'Volleyball Podi Pooram and Family Reunion'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.