ഹൃദയാഘാതം: കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി

മസ്കത്ത്​: ഹൃദയാഘാതത്തെ തുടർന്ന്​ കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി. മുഖത്തലശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ തൃക്കോവിൽ വട്ടംചേരിയിൽ ഹരി നന്ദനത്തിൽ ബി. സജീവ് കുമാർ (49) ആണ്​ റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​.

പേരയം ശ്രീഭൂതനാഥ ക്ഷേത്രത്തിനു സമീപമാണ് കുടുംബ വസതി. പിതാവ്​: ബാലകൃഷ്ണപിള്ള. മാതാവ്​: സരസ്വതിയമ്മ. ഭാര്യ: രാഖി. മക്കൾ: നന്ദന, ഹരിനന്ദൻ. മൃതദേഹം നാട്ടിൽ എത്തിച്ച് വെള്ളിയാഴ്ച സംസ്കരിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. 

Tags:    
News Summary - kollam native died in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.