മസ്കത്ത്: കേരള മസ്കത്ത് ഫുട്ബാൾ അസോസിയേഷൻ (കെ.എം.എഫ്.എ) മുഴുവൻ ടീമുകളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഫുട്ബാൾ ടൂർണമെന്റിന്റെ സമാപനം വെള്ളിയാഴ്ച വൈകീട്ട് നാല് മണി മുതൽ മബേല അൽ ഷാദി ഗ്രൗണ്ടിൽ നടക്കും.
കെ.എം.എഫ്.എക്ക് കീഴിൽ നിലവിൽ 28 ടീമുകളും 600ൽപരം കളിക്കാരും ഉണ്ട്. നാട്ടിൽ നിന്നും ദുബൈയിൽ നിന്നുമൊക്കെ കളിക്കാർ വരാറുണ്ടെങ്കിലും, കെ.എം.എഫ്.എ ടൂർണമെന്റിൽ അംഗത്വമുള്ളവർക്കേ കളിക്കാൻ കഴിയൂ. കഴിഞ്ഞ ആഴ്ച നടന്ന ഗ്രൂപ് മത്സരങ്ങളിൽ നിന്നും 16ടീമുകൾ പ്രീ ക്വാർട്ടറിൽ എത്തി. ഇന്ന് ഫൈനൽ ഉൾപ്പെടെ നോക്കൗട്ട് മത്സരങ്ങളാണ് നടക്കുന്നത്.
40 വയസ്സ് കഴിഞ്ഞവർക്കായി മാസ്റ്റേഴ്സ് കപ്പും സംഘടിപ്പിച്ചിട്ടുണ്ട്. മാസ്റ്റേഴ്സ് കപ്പിൽ എട്ട് ടീമുകൾ മത്സരിക്കുന്നുണ്ട്. ടൂർണമെന്റ് വിജയികൾക്ക് പുറമെ ആഗസ്റ്റ് മുതൽ മേയ് വരെ നടന്ന കെ.എം.എഫ്.എ സീസണിലെ മികച്ച ടീമുകൾക്കും കളിക്കാർക്കും പുരസ്കാരങ്ങൾ നൽകും. കളി കാണാൻ വരുന്ന കാണികളിൽ സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ നിരവധി മത്സരങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. യുനൈറ്റഡ് കാർഗോ, ടോപ് ടെൻ ബർക്ക, ബദർ അൽ സമ എന്നിവരാണ് പരിപാടിയുടെ മുഖ്യ സ്പോൺസർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.