മസ്കത്ത്: മസ്കത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ‘മുബാശറ2018’ കുടുംബസംഗമം വെള്ളിയാഴ്ച നടക്കും. രാവിലെ ഒമ്പതുമുതൽ സീബ് ബലദിയ ഒാഫിസിന് സമീപമുള്ള ഫാമിൽ നടക്കുന്ന സംഗമത്തിൽ വിവിധ ഏരിയ കമ്മിറ്റികളിൽനിന്നും മറ്റുമായി 750ഒാളം പേർ പെങ്കടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പുരുഷൻമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി സംഘടിപ്പിച്ചിരിക്കുന്ന വിവിധ കലാകായിക മത്സരങ്ങളാണ് സംഗമത്തിെൻറ പ്രത്യേകത. കുട്ടികൾക്കായി ചിത്രരചന, പെയിൻറിങ്, ബട്ടൺ കലക്ഷൻ, ബൗളിങ്, മ്യൂസിക്കൽ ചെയർ, ബലൂൺ കില്ലിങ് എന്നീ മത്സരങ്ങൾ സംഘടിപ്പിക്കും. സ്ത്രീകൾക്കായി മൈലാഞ്ചിയിടൽ, പാചകക്കുറിപ്പ്, ഓർമക്കുറിപ്പ്, ക്വിസ് മത്സരങ്ങളും പുരുഷന്മാർക്കായി വടംവലി, കുളംകര, പെനാൽറ്റി ഷൂട്ടൗട്ട്, അനൗൺസ്മെൻറ് തുടങ്ങിയ മത്സരങ്ങളും ഉണ്ടാകും.
ദമ്പതിമാർക്കും മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ മുസ്ലിം യൂത്ത്ലീഗ് കോഴിക്കോട് ജില്ല വൈസ് പ്രസിഡൻറും കൊയിലാണ്ടി മണ്ഡലം കെ.എം.സി.സി കോഓഡിനേറ്ററുമായ ഒ.കെ. ഫൈസൽ മുഖ്യാതിഥിയാകും. കെ.എം.സി.സി കേന്ദ്രകമ്മിറ്റി ഭാരവാഹികളും പെങ്കടുക്കും. തുടർന്ന് ഇശൽ സന്ധ്യ അരങ്ങേറും. ഒന്നര വർഷം മുമ്പ് നിലവിൽ വന്ന കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാട്ടിൽ കുടിവെള്ള പദ്ധതികളടക്കം വിവിധ ക്ഷേമപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നുപോകുന്നുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പ്രസിഡൻറ് ടി.പി മുനീർ, ജനറൽ സെക്രട്ടറി റസാഖ് മുഖച്ചേരി, കോഴിക്കോട് ജില്ല യൂത്ത് ലീഗ് വൈസ് പ്രസിഡൻറ് ഒ.കെ. ഫൈസൽ, ട്രഷറർ അബ്ദുൽ കരീം കാപ്പാട്, വൈസ് പ്രസിഡൻറുമാരായ റഷീദ് പുറക്കാട്, ജമാൽ ഹമദാനി, ജോയൻറ് സെക്രട്ടറിമാരായ ഷാഫി കോട്ടക്കൽ, ഷാജഹാൻ മുശ്രിഫ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.