സ​ലാ​ല എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​യ യാ​ത്ര​ക്കാ​ർ​ക്ക്​ ന​ൽ​കി​യ സ്വീ​ക​ര​ണം

ഖ​രീ​ഫ്​: 220 വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി ആ​ദ്യ​വി​മാ​നം സ​ലാ​ല​യി​ലെ​ത്തി

മ​സ്ക​ത്ത്​: ഖ​രീ​ഫ്​ സീ​സ​ണി​നു​ മു​ന്നോ​ടി​യാ​യി ആ​ദ്യ നേ​രി​ട്ടു​ള്ള വി​മാ​നം സ​ലാ​ല എ​യ​ർ​പോ​ർ​ട്ടി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മെ​ത്തി. 220 വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി കു​വൈ​ത്ത്​ എ​യ​ർ​വേ​സാ​ണ്​ സ​ലാ​ല​യി​ൽ ലാ​ൻ​ഡ്​ ചെ​യ്​​ത​ത്. യാ​ത്ര​ക്കാ​ർ​ക്ക്​ ഊ​ഷ്മ​ള വ​ര​വേ​ൽ​പാ​ണ്​ അ​ധി​കൃ​ത​ർ ന​ൽ​കി​യ​ത്.

ഖ​രീ​ഫ്​ സീ​സ​ണി​ൽ കു​വൈ​ത്ത്​ എ​യ​ർ​വേ​യ്​​സ്​ കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നും സ​ലാ​ല എ​യ​ർ​പോ​ർ​ട്ടി​നു​മി​ട​യി​ൽ ആ​ഴ്ച​യി​ൽ നാ​ല് ഫ്ലൈ​റ്റു​ക​ൾ സ​ർ​വി​സ്​ ന​ട​ത്തും.

ഒ​ക്ടോ​ബ​ർ അ​വ​സാ​നം​വ​രെ ഇ​തു​ തു​ട​രും. ഖ​രീ​ഫ് ദോ​ഫാ​ർ സീ​സ​ണി​ന്‍റെ തു​ട​ക്ക​ത്തോ​ടെ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​റ്റു​നി​ര​വ​ധി വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് ഈ ​വി​മാ​നം ന​ൽ​കു​ന്ന​തെ​ന്ന് സ​ലാ​ല എ​യ​ർ​പോ​ർ​ട്ട് എ​ക്‌​സി​ക്യൂ​ട്ടി​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ക്ക​റി​യ ബി​ൻ യാ​ക്കൂ​ബ് അ​ൽ ഹ​റാ​സി പ​റ​ഞ്ഞു. വി​വി​ധ ഷെ​ഡ്യൂ​ളു​ക​ള​നു​സ​രി​ച്ച്​ ഈ ​സീ​സ​ണി​നെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ സ്വീ​ക​രി​ക്കാ​ൻ ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട്​​സ്​ അ​ധി​കൃ​ത​ർ എ​ല്ലാ​വി​ധ മു​ന്നൊ​രു​ക്ക​ങ്ങ​ളും ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ അ​ൽ ഹ​റാ​സി കൂ​ട്ടി​ച്ചേ​ർ​ത്തു.

റി​യാ​ദി​ൽ​നി​ന്ന് നാ​ല്, ദ​മ്മാ​മി​ൽ​നി​ന്ന് മൂ​ന്ന്, ജി​ദ്ദ​യി​ൽ​നി​ന്ന് മൂ​ന്ന് വി​മാ​ന​ങ്ങ​ളെ​ന്നി​ങ്ങ​നെ സൗ​ദി അ​റേ​ബ്യ​യി​ലെ മൂ​ന്ന് പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്ന് ആ​ഴ്ച​യി​ൽ പ​ത്ത് ഫ്ലൈ​റ്റു​ക​ളാ​ണ് ഫ്ലൈ​നാ​സ് സ​ലാ​ല​യി​ലേ​ക്കു​ ന​ട​ത്തു​ക. ജ​സീ​റ എ​യ​ർ​വേ​സ് കു​വൈ​ത്തി​ൽ​നി​ന്ന് സ​ലാ​ല​യി​ലേ​ക്ക് ആ​ഴ്ച​യി​ൽ മൂ​ന്ന് വി​മാ​ന​ങ്ങ​ളെ​ന്ന​തോ​തി​ൽ നേ​രി​ട്ടു സ​ർ​വി​സ് ന​ട​ത്തും.

ഒ​മാ​ന്‍റെ ബ​ജ​റ്റ്​ വി​മാ​ന​മാ​യ സ​ലാം എ​യ​ർ ബഗ്ദാ​ദ്, ബ​ഹ്‌​റൈ​ൻ, യു​നൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റി​ലെ ഫു​ജൈ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ആ​ഴ്ച​തോ​റും സ​ലാ​ല എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തും.

യാ​ത്ര​ക്കാ​ർ എ​ത്തു​മ്പോ​ഴും പു​റ​പ്പെ​ടു​മ്പോ​ഴും യാ​ത്രാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ എ​ല്ലാ​മാ​ർ​ഗ​ങ്ങ​ളും ന​ൽ​കാ​ൻ ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട് ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന്​ സ​ലാ​ല എ​യ​ർ​പോ​ർ​ട്ട് എ​ക്‌​സി​ക്യൂ​ട്ടി​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

News Summary - Kharif: First flight with 220 tourists reaches Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.