മസ്കത്ത്: ഒമാനിൽ ഈ വർഷത്തെ ബലിപെരുന്നാൾ മെയ് 27 ന് ആയിരിക്കുമെന്ന് സൂചന. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുക്ലുടെ അടിസ്ഥാനത്തിൽ മെയ് 27ന് ബലിപെരുന്നാളിനുള്ള സാധ്യതയാണ് തെളിയുന്നതെന്ന് ഒമാൻ സ്പേസ് ആൻഡ് അസ്‌ട്രോണമിക്കൽ സൊസൈറ്റി ബോർഡ് അംഗം അബ്ദുൽ വഹാബ് അൽ ബുസൈദിയുടെ നിരീക്ഷിച്ചു. ‘ഒമാൻ ഒബ്സർവർ’ ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടു. അതേസമയം, മുഖ്യ ചന്ദ്രദർശന സമിതിയുടെ തീരുമാനത്തിന് വിധേയമായാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക. ഇതുവരെ അത്തരം പ്രഖ്യാപനങ്ങെളാന്നും വന്നിട്ടില്ല.
മെയ് 17 ഞായറാഴ്ച (ദുൽ ഖഅദ് 29) മസ്കത്തിൽ വൈകുന്നേരം 6.43-ന് സൂര്യൻ അസ്തമിക്കും. തുടർന്ന് 7.38-ന് ചന്ദ്രൻ അസ്തമിക്കും. ചന്ദ്രക്കല ഏകദേശം 55 മിനിറ്റോളം ആകാശത്ത് ദൃശ്യമായിരിക്കും. ഇത് കണക്കിലെടുത്താൽ മെയ് 18 തിങ്കളാഴ്ച ദുൽ ഹിജ്ജ മാസത്തിലെ ഒന്നാം തീയതിയായിരിക്കും. അതനുസരിച്ച് ദുൽ ഹിജ്ജ 10 ആയ മെയ് 27 ബലിപെരുന്നാളായി ആഘോഷിക്കപ്പെടുമെന്ന് അബ്ദുൽ വഹാബ് അൽ ബുസൈദി പറഞ്ഞു. വാരാന്ത്യ അവധി കൂടി ഉൾപ്പെടുത്തിയാൽ അഞ്ച് ദിവസത്തെ അവധി ലഭിക്കാൻ സാധ്യതയുണ്ട്. ഈ സമയത്ത് സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും അവധിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.