Posted On
date_range Updated On
date_range കല മസ്‌കത്ത് കോർപറേറ്റ് ക്രിക്കറ്റ് ടൂർണമെൻ്റ് ട്രോഫി അനാച്ഛാദനം
മസ്‌കത്ത്: കല മസ്‌ക്കത്ത് ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കോർപറേറ്റ് ക്രിക്കറ്റ് ടൂർണമെന്റ് രണ്ടാം പതിപ്പിന്റെ ഗ്രൂപ്പ് നിർണയവും ട്രോഫി അനാച്ഛാദനവും നടന്നു. മസ്ക്കത്തിലെ ഗാലക്സി ഹാളിൽ നടന്ന ചടങ്ങിൽ മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനുചന്ദ്രൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ സാമൂഹികക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ ട്രോഫി അനാച്ഛാദനം നിർവഹിച്ചു.
അഭിലാഷ് ശിവൻ, ദിനേശ് ബാബു, സുഗതൻ, റിയാസ് കോട്ടപ്പുറത്ത്, ബിനു കേശവൻ എന്നിവ നേതൃത്വം നൽകി. ഒമാനിലെ എട്ടു പ്രമുഖ കോർപറേറ്റ് സ്ഥാപനങ്ങളുടെ ഔദ്യോഗിക ക്രിക്കറ്റ് ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുമെന്നും മത്സരങ്ങൾ ദാർസൈത്തിലെ അൽ സാഹിൽ ഗ്രൗണ്ടിൽ മെയ് ഒന്നിന് നടക്കുമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.