Posted On
date_range Updated On
date_range ഈദ്-ഈസ്റ്റർ-വിഷു ആഘോഷിച്ച് പാലക്കാട് ഫ്രണ്ട്സ്
മസ്കത്ത്: മസ്‌കത്തിലെ പാലക്കാട് ജില്ലക്കാരുടെ കൂട്ടായ്മയായ പാലക്കാട് ഫ്രണ്ട്സ് ഈദ്-ഈസ്റ്റർ-വിഷു ആഘോഷം സംഘടിപ്പിച്ചു. പ്ലാറ്റിനം ഹാളിൽ നടന്ന പരിപാടിയിൽ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പടെ മുന്നൂറിലധികം ആളുകൾ പങ്കെടുത്തു . പ്രസിഡന്റ് പി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജിതേഷ്, ജഗദീഷ് എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.
പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അഭിനന്ദിച്ചു. കൂട്ടായ്മയിലെ അംഗങ്ങളുടെ സ്വന്തം ബാൻഡായ രാഗ റയറ്റ്സ് അവതരിപ്പിച്ച ലൈവ് ബാൻഡ് ഷോ അരങ്ങേറി. നറുക്കെടുപ്പിലൂടെ വിവിധ സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ഹരി ഗോവിന്ദ് സ്വാഗതവും ജഗദീഷ് നന്ദിയും പറഞ്ഞു. കൂട്ടായ്‍മയിലെ അംഗങ്ങൾക്ക് പ്രവാസി ക്ഷേമനിധി ബോർഡിൽ അംഗത്വം എടുക്കുന്നതിനായി ഗ്ലോബൽ മണി എക്സ്ചേഞ്ചിന്റെ സഹായത്തോടെ അംഗത്വ രജിസ്ട്രേഷൻ സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.