ഇന്ത്യൻ സ്കൂൾ സീബ് രജത ജൂബിലി ആഘോഷങ്ങൾക്ക് വർണാഭ തുടക്കം

സീബ് (മസ്കത്ത്): ഇന്ത്യൻ സ്കൂൾ അൽ സീബിന്റെ രജത ജൂബിലി ആഘോഷങ്ങൾക്ക് വർണാഭ തുടക്കം. ശനിയാഴ്ച വൈകീട്ട് ആറിന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി ഉപസ്ഥാനപതി തവിഷി ബെഹാൽ പാണ്ഡെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഗായകസംഘം ആലപിച്ച ഒമാന്റെയും ഇന്ത്യയുടെയും ദേശീയഗാനങ്ങളോടെ പരിപാടികൾ ആരംഭിച്ചു.

ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഇന്റർനാഷനൽ സ്കൂൾ ഓഫിസ് അസിസ്റ്റന്റ് ഡയറക്ടർ ഖൗദർ ബിൻത് ഖലീഫ ബിൻ കാമാസ് അൽ സുലൈമാനി, ധരംസി​ ഗ്രൂപ്പ് എം.ഡി അശ്വിൻ ധരംസി എന്നിവർ വിശിഷ്ടാതിഥികളായി. ഒമാനിലെ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ സയ്യിദ് സൽമാൻ അധ്യക്ഷത വഹിച്ചു. ബോർഡ് ​ൈ്വസ് ചെയർമാൻ ഹർഷേന്ദു ഷാ, ബോർഡിൽ സീബ് സ്കൂളിന്റെ പ്രത്യേക ചുമതല വഹിക്കുന്ന ഡയറക്ടർമാരായ ഷമീർ പി.ടി.കെ, ദാമോദർ ആർ. കട്ടി എന്നിവർ ആശംസ അർപ്പിച്ചു. ഡയറക്ടർ ബേർഡിൽനിന്നുള്ള മറ്റു വിശിഷ്ട അംഗങ്ങൾ, ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പൽമാർ എന്നിവരും പ​ങ്കെടുത്തു.

 

25 വർഷം പൂർത്തിയാക്കുന്ന സ്കൂളിന്റെ അക്കാദമിക കലാ-കായിക രംഗങ്ങളിലെ നേട്ടങ്ങളെ മുഖ്യാതിഥി പ്രകീർത്തിച്ചു. കുട്ടികളിൽ വിമർശനാത്മക ചിന്തയും ധാർമിക പ്രവർത്തനങ്ങളും സാമുഹിക നന്മയും വളർത്തുക എന്ന കടമ നിർവഹിച്ചുകൊണ്ട് സ്കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അവർ ആശംസ നേർന്നു.

രജത ജൂബിലി ലോഗോ പ്രകാശനം, സ്കൂളിന്റെ തുടക്കകാലം മുതലുള്ള പ്രിൻസിപ്പൽമാരുടെ അനുസ്മരണം, സ്കൂളിന്റെ ജൈത്രയാത്രയിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ള ഡിജിറ്റൽ അവതരണം എന്നിവ ശ്രദ്ധേയമായി. കലാ വിരുന്നിന് മുന്നോടിയായി പെൺകുട്ടികളുടെ നൃത്തശിൽപം അരങ്ങേറി.

സ്കൂൾ ഗായക സംഘം അവതരിപ്പിച്ച രജത ജൂബിലി ഗാനം, വിദ്യാർഥികളുടെ നാടകം എന്നിവയും ശ്രദ്ധേയമായി. രജത ജൂബിലിയുടെ ഭാഗമായി ഒരു വർഷം നീളുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രിൻസിപ്പൽ അലക്സ് സി. ജോസഫ് അറിയിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് സുശാന്ത് സുകുമാരൻ നന്ദി പറഞ്ഞു.

Tags:    
News Summary - Colorful start to the Silver Jubilee celebrations of Indian School Seeb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.