ദോഫാറിൽ കടൽ ശുചീകരണം; 1,370 കിലോഗ്രാം മാലിന്യം നീക്കി പരിസ്ഥിതി അതോറിറ്റി

സലാല: സമുദ്ര പരിസ്ഥിതിയുടെ സംരക്ഷണവും സുസ്ഥിരതയും ഉറപ്പാക്കാൻ ഒമാൻ പരിസ്ഥിതി അതോറിറ്റി ദോഫാർ ഗവർണറേറ്റിലെ മിർബാത്തിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ പവിഴപ്പുറ്റ് ശുചീകരണ യജ്ഞം വിജയകരമായി പൂർത്തിയായി. സമുദ്ര ആവാസവ്യവസ്ഥക്ക് ഭീഷണിയായ 1,370 കിലോ മാലിന്യമാണ് ശുചീകരണ പ്രവർത്തനങ്ങളിലൂടെ നീക്കം ചെയ്തത്.

 

തീരപ്രദേശങ്ങളിലെ പവിഴപ്പുറ്റുകളെ സംരക്ഷിക്കുന്നതിനും സമുദ്ര മലിനീകരണം കുറക്കുന്നതിനുമായി ഏകോപിപ്പിച്ച ഈ ബൃഹത്തായ പദ്ധതിയിൽ വിവിധ സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ മേഖലയിലെ പങ്കാളികളും പ്രാദേശിക കമ്മ്യൂണിറ്റി അംഗങ്ങളും സജീവമായി പങ്കെടുത്തു. സമുദ്ര സമ്പത്തിന്റെ നിലനിൽപ്പിന് ഹാനികരമായ മാലിന്യങ്ങൾ നീക്കിയതിലൂടെ പരിസ്ഥിതി സംരക്ഷണ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ ഈ ദൗത്യത്തിന് സാധിച്ചുവെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു.

Tags:    
News Summary - Marine cleaning in Dhofar; Environment Authority removes 1,370 kg of waste

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.