ഹൃദയാഘാതം; കൊച്ചി സ്വദേശി സലാലയിൽ നിര്യാതനായി

സലാല: കൊച്ചി മട്ടാഞ്ചേരി മൊയ്തീൻ പള്ളി സ്വദേശി പയംപിള്ളിച്ചിറ വീട്ടിൽ പി.കെ. ഫൈസൽ ( 54) സലാലയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വർഷങ്ങളായി സലാലയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഒരു മാസം മുമ്പാണ് നാട്ടിലെത്തി സലാലയിലേക്ക് മടങ്ങിയത്. ഭാര്യ: ഷൈന. വിദ്യാർഥികളായ ആദില, അഫീല എന്നിവർ മക്കളാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Kerala native passed away in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.