മസ്‌കത്ത്: ഒമാനിൽ അമേരിക്കൻ പൗരന്മാർക്കുള്ള ‘ഷെൽട്ടർ-ഇൻ-പ്ലേസ്’ നിർദേശം പിൻവലിച്ചതായി മസ്കത്തിലെ യു.എസ് എംബസി അറിയിച്ചു. എന്നാൽ, തുറമുഖ നഗരങ്ങളായ ദുകത്തിന്റെയും സലാലയുടെയും നഗര, സമീപ പ്രദേശങ്ങളും സലാലയുടെ 100 കിലോമീറ്റർ പരിധിയും നിർദേശം നിലനിൽക്കും.
യു.എസ് പൗരന്മാർക്ക് ഈ നിർദിഷ്ട പ്രദേശങ്ങളിലേക്കുള്ള യാത്രക്ക് തുടർന്നും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ മേഖലകൾക്ക് പുറത്തുള്ളവർ നിർദേശിച്ച പ്രദേശങ്ങളിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണമെന്ന് എംബസി നിർദേശിച്ചു. സുരക്ഷാ സാഹചര്യം പരിഗണിച്ചാണ് നിർദേശമെന്നും ജാഗ്രത തുടരണമെന്നും എംബസി അറിയിച്ചു. ഒമാനിലുള്ള അമേരിക്കൻ പൗരന്മാർ ഇനിയൊരു അറിയിപ്പ് വരുന്നതുവരെ സുരക്ഷിത സ്ഥാനത്ത് തുടരണമെന്ന് മാർച്ച് ഒന്നിനാണ് എംബസി അറിയിപ്പ് പുറപ്പെടുവിച്ചത്. സ്വവസതിയിലോ സുരക്ഷിതമായ മറ്റേതെങ്കിലും കെട്ടിടത്തിലോ സുരക്ഷിത സ്ഥലം കണ്ടെത്തുകയും ആവശ്യമായ ഭക്ഷണം, കുടിവെള്ളം, മരുന്നുകൾ ഉൾപ്പെടെയുള്ള അത്യാവശ്യ സാധനങ്ങൾ ശേഖരിച്ച് വെക്കുകയും ചെയ്യാനായിരുന്നു നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.