മസ്‌കത്ത് സുന്നി സെൻറർ സംഘടിപ്പിച്ച ഇഫ്താർ സംഗമ പരിപാടിയിൽനിന്ന്
മസ്‌കത്ത്: മസ്‌കത്ത് സുന്നി സെൻറർ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ ആയിരത്തിൽ പരം പേർ പങ്കെടുത്തു. സമസ്‌തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ നൂറു പുസ്തകങ്ങളിൽ ഒമാൻ ചരിത്രവും പ്രയാണവും എന്ന പുസ്തകത്തിൻറെ ഒമാനിലെ സമർപ്പണവും നടന്നു. സമസ്ത ഇസ്ലാമിക് സെൻറർ ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡന്റ് അൻവർ ഹാജി പുസ്തക രചയിതാവ് മുഹമ്മദലി ഫൈസി നടമ്മൽപൊയിലിനെ ചടങ്ങിൽ ആദരിച്ചു.
എസ്.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ ഷുക്കൂർ ഹാജിയിൽ നിന്നും ലുലു ഗ്രൂപ് ഡയറക്ടർ ഷബീർ ഹാജി പുസ്തകം ഏറ്റുവാങ്ങി. മസ്‌കത്ത് കെ.എം.സി.സി പ്രസിഡന്റ് റഈസ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. സുന്നി സെൻറർ പ്രസിഡൻറ് അൻവർ ഹാജി അധ്യക്ഷത വഹിച്ചു. നജീബ് മലബാർ ഗോൾഡ്, അബ്ദുൽ വാഹിദ് ഹാജി സുഹൂൽ ഫൈഹ, അബ്ദുൽഹമീദ് ആദം ആദം സൺസ് ജ്വല്ലറി, കെ.എൻ.എസ് മൗലവി, എസ്.ഐ.സി ഓർഗനൈസർ സഈദ് അലി ദാരിമി, എസ്.ഐ.സി ട്രഷറർ ഷൗക്കത്ത് തുടങ്ങിയവർ പങ്കെടുത്തു. സുന്നി സെൻറർ ആക്ടിംഗ് ജനറൽ സെക്രട്ടറി റിയാസ് മേലാറ്റൂർ സ്വാഗതവും കൺവീനർ സലീം കോർണീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.