????????? ????????? ????????? ?????? ?????????????????????????? ???? ??????? ?????????? ??. ??????????????? ??????????????

കേരളം സാമ്പത്തിക സ്ഥിരത  കൈവരിച്ചിട്ടില്ല  –പി. ശ്രീരാമകൃഷ്ണന്‍

മസ്കത്ത്: സാമൂഹിക നീതിയടക്കം പല കാര്യങ്ങളിലും മറ്റു സംസ്ഥാനങ്ങളെക്കാള്‍ 60 കൊല്ലം മുന്നില്‍ സഞ്ചരിച്ച കേരളം ഇതുവരെയും സാമ്പത്തിക സുസ്ഥിരത കൈവരിച്ചിട്ടില്ളെന്ന് കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കേരള സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനമെന്തെന്ന് ചോദിച്ചാല്‍ നമുക്ക് ഒന്നും പറയാനില്ല. നമ്മുടെ നാട്ടിലേക്ക് കരിക്ക് തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവരികയാണെന്നും സ്പീക്കര്‍ പറഞ്ഞു. ദാര്‍സൈത്തിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ഹാളില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരളവിഭാഗം നല്‍കിയ സ്വീകരണത്തില്‍ ‘കേരളം അറുപതിന്‍െറ നിറവില്‍’ വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിലും ആരോഗ്യപരിചരണത്തിലും കേരളം ലോകത്തിന് മാതൃകയാണ്. ഈ മേഖലകളിലെ ഗുണമേന്മ വര്‍ധിപ്പിക്കുകയാണ് ഇനി വേണ്ടതെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. റെജിലാല്‍ കുട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. സന്തോഷ്പിള്ള സ്വാഗതം പറഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരള വിഭാഗം കണ്‍വീനര്‍ പി.എം. ജാബിര്‍ സംബന്ധിച്ചു.
Tags:    
News Summary - Kerala ecanomic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.