Posted On
date_range Updated On
date_range കണ്ണൂർ- മസ്കത്ത് എയർ ഇന്ത്യഎക്സ്പ്രസ് അനിശ്ചിതമായി വൈകുന്നു
മസ്കത്ത്: കണ്ണൂർ- മസ്കത്ത് എയർ ഇന്ത്യഎക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നത് യാത്രക്കാരെ പ്രയാസത്തിലാക്കുന്നു. ഇന്ത്യൻ സമയം തിങ്കളാഴ്ച വൈകീട്ട് നാല് മണിക്കുള്ള വിമാനം 5.30 ആയിട്ടും പുറപ്പെട്ടില്ലെന്ന് യാത്രക്കാർ പറഞ്ഞു. കുട്ടികളും സ്ത്രീകളുമടക്കമുള്ള നിരവധി യാത്രക്കാരാണ് ഇതുമൂലം കണ്ണുർ എയർപ്പോർട്ടിൽ കുടുങ്ങി കിടക്കുന്നത്.
ബോഡിങ്ങ് പാസ് നൽകി വിമാനം കൃത്യസമയത്തുന്നെ പുറപ്പെടുമെന്ന് അധികൃതർ പറഞ്ഞിരുന്നു. എന്നാൽ, നാല് മണിയോടെയാണ് വിമാനം വൈകുമെന്ന അറിയിപ്പ് ലഭിച്ചതെന്ന് യാത്രക്കാരനായ നൗഷാദ് മാനന്തേരി പറഞ്ഞു.
വിമാനം വൈകാനുള്ള കാരണത്തേ കുറിച്ചോ എപ്പോൾ പുറപ്പെടുമെന്നോ എന്നതിനെ പറ്റിയോ അധികൃതർ ഒരു വിവരവും നൽകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.