മസ്കത്ത്: കലാലയം സാംസ്കാരിക വേദി മസ്കത്ത് സോൺ പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവ് വെള്ളിയാഴ്ച്ച റൂവി ഗാലക്സി ഹാളിൽ നടക്കും. സാഹിത്യ മത്സരങ്ങൾ, കലാപരിപാടികൾ സാംസ്കാരിക സമ്മേളനം സാഹിത്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. മലയാളം മിഷൻ ഒമാൻ ചെയർമാൻ ഡോ. ജെ. രത്നകുമാർ മുഖ്യാതിഥിയാകും. ഐ.സി.എഫ് ഒമാൻ നാഷനൽ പ്രസിഡൻ്റ് മുസ്തഫ കാമിൽ സഖാഫി ഉദ്ഘാടനം നിർവഹിക്കും. ആർ.എസ്.സി ഒമാൻ നാഷനൽ ചെയർമാൻ വി.എം. ശരീഫ് സഅദി മഞ്ഞപ്പറ്റ സന്ദേശ പ്രഭാഷണം നടത്തും.
മലയാളികളുടെ സാംസ്കാരിക–സാഹിത്യ ചൈതന്യങ്ങൾക്ക് പുതുവൈഭവം പകർന്നുനൽകുന്ന വേദിയായിരിക്കും സാഹിത്യോത്സവമെന്ന് സംഘാടക സമിതി ചെയർമാൻ ഷരീഫ് സഖാഫി, ജനറൽ കൺവീനർ സിദ്ദീഖ് സഖാഫി ദാർസൈത്ത് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.