വാ​ഷി​ങ്ട​ണി​ൽ ന​ട​ന്ന ‘ബോ​ർ​ഡ് ഓ​ഫ് പീ​സ്’ പ്ര​ഥ​മ യോ​ഗം

‘ബോ​ർ​ഡ് ഓ​ഫ് പീ​സ്’ ​പ്ര​ഥ​മ യോ​ഗ​ത്തി​ൽ നി​രീ​ക്ഷ​ക​രാ​യി ഒ​മാ​ൻ

വാ​ഷി​ങ്ട​ൺ/​ മ​സ്ക​ത്ത്: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ ക്ഷ​ണ​മ​നു​സ​രി​ച്ച് ‘ബോ​ർ​ഡ് ഓ​ഫ് പീ​സ്’ പ്ര​ഥ​മ യോ​ഗ​ത്തി​ൽ ഒ​മാ​ൻ സു​ൽ​ത്താ​നേ​റ്റ് നി​രീ​ക്ഷ​ക​സ്ഥാ​ന​ത്ത് പ​ങ്കെ​ടു​ത്തു. വാ​ഷി​ങ്ട​ൺ ഡി.​സി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ബോ​ർ​ഡി​ന്റെ പൊ​തു​വാ​യ കാ​ഴ്ച​പ്പാ​ടും അ​ടു​ത്ത​ഘ​ട്ട പ്ര​വ​ർ​ത്ത​ന​പ​ദ്ധ​തി​യും അ​വ​ലോ​ക​നം ചെ​യ്തു. ഗ​സ്സ പു​ന​ർ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ച​ർ​ച്ച​യാ​യ​ത്. ഉ​ച്ച​കോ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത ഡോ​ണ​ൾ​ഡ് ട്രം​പ്, ഗ​സ്സ​ക്കാ​യി 10 ബി​ല്യ​ൺ ഡോ​ള​ർ ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു.

വി​വി​ധ രാ​ജ്യ​ങ്ങ​ളും ധ​ന​സ​ഹാ​യ​വും സൈ​നി​ക പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്ത​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ൾ കു​റ​ഞ്ഞ​ത് ഒ​രു ബി​ല്യ​ൺ ഡോ​ള​ർ വീ​തം വാ​ഗ്ദാ​നം ചെ​യ്ത​താ​യി വൈ​റ്റ് ഹൗ​സ് വ​ക്താ​വ് വ്യ​ക്ത​മാ​ക്കി. ട്രം​പി​ന്റെ പ്ര​ഖ്യാ​പ​നം ഒ​ഴി​കെ 6.5 ബി​ല്യ​ൺ ഡോ​ള​റി​ല​ധി​കം ഇ​തി​ന​കം വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​റി​യി​ച്ചു. ഗ​സ്സ​യി​ലെ സാ​ഹ​ച​ര്യം സ​ങ്കീ​ർ​ണ​മാ​ണെ​ന്നും എ​ന്നാ​ൽ രാ​ഷ്ട്രീ​യ ഇ​ച്ഛാ​ശ​ക്തി​യോ​ടെ​യു​ള്ള കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ സ​മാ​ധാ​നം കൈ​വ​രി​ക്കാ​നാ​കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​ൻ അ​മേ​രി​ക്ക പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. യു​ദ്ധ​ത്തി​ന്റെ ചെ​ല​വി​നേ​ക്കാ​ൾ വ​ലു​താ​ണ് സ​മാ​ധാ​ന​ത്തി​ന്റെ വി​ല എ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ഗ​സ്സ​യു​ടെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പു​ന​ർ​നി​ർ​മാ​ണ​ത്തി​നു​മാ​യി വ​ൻ സാ​മ്പ​ത്തി​ക പാ​ക്കേ​ജും ട്രം​പ് ഉ​ച്ച​കോ​ടി​യി​ൽ പ്ര​ഖ്യാ​പി​ച്ചു.

യോ​ഗ​ത്തി​ൽ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ്ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി പ​ങ്കെ​ടു​ത്തു. ഒ​മാ​ന്റെ പ​ങ്കാ​ളി​ത്തം സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്ക് സം​ഭാ​ഷ​ണ മാ​ർ​ഗം പി​ന്തു​ട​രു​ന്ന രാ​ജ്യ​ത്തി​ന്റെ സ്ഥി​ര​ത​യാ​ർ​ന്ന നി​ല​പാ​ടി​നൊ​ത്ത​താ​ണെ​ന്ന് ഒ​മാ​ൻ സു​ൽ​ത്താ​നേ​റ്റ് വ്യ​ക്ത​മാ​ക്കി. ഫ​ല​സ്തീ​ന്റെ സ്വ​യം​നി​ർ​ണ​യാ​വ​കാ​ശ​ത്തെ പി​ന്തു​ണ​ക്കു​ന്ന​തും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ പ്ര​മേ​യ​ങ്ങ​ളും മാ​നി​ക്കു​ന്ന​തു​മാ​ണ് ഒ​മാ​ന്റെ ന​യം. കി​ഴ​ക്ക​ൻ ജ​റൂസ​ലം ത​ല​സ്ഥാ​ന​മാ​യ സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ഷ്ട്ര​ത്തി​ന്റെ രൂ​പ​വ​ത്ക​ര​ണ​വും ഇ​രു​രാ​ജ്യ പ​രി​ഹാ​ര​വും വ​ഴി മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ദീ​ർ​ഘ​കാ​ല സ​മാ​ധാ​ന​വും സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന നി​ല​പാ​ട് ഒ​മാ​ൻ ആ​വ​ർ​ത്തി​ച്ചു.

‘ബോ​ർ​ഡ് ഓ​ഫ് പീ​സ്’

യോ​ഗ​ത്തി​ൽ ഒ​മാ​ൻ

വി​ദേ​ശ​കാ​ര്യ​ മ​ന്ത്രി


 

‘ബോ​ർ​ഡ് ഓ​ഫ് പീ​സ്’ ഘ​ട​നാ​പ​ര​മാ​യി എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കും എ​ന്ന​തി​നെ​ക്കു​റി​ച്ചും ചി​ല വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ബോ​ർ​ഡി​ന് മേ​ൽ വീ​റ്റോ അ​ധി​കാ​രം ട്രം​പി​നു​ണ്ടാ​കു​മെ​ന്നും, പ്ര​സി​ഡ​ന്റ് പ​ദ​വി ഒ​ഴി​ഞ്ഞ ശേ​ഷ​വും അ​ദ്ദേ​ഹം അ​തി​ന്റെ ത​ല​വ​നാ​യി തു​ട​രു​മെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്. സ്ഥി​രാം​ഗ​ത്വം ആ​ഗ്ര​ഹി​ക്കു​ന്ന രാ​ജ്യ​ങ്ങ​ൾ ര​ണ്ട് വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​ക്ക് പ​ക​രം ഒ​രു ബി​ല്യ​ൺ ഡോ​ള​ർ ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന വ്യ​വ​സ്ഥ​യും ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​ര​മു​ള്ള സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ഷ്ട്രം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ രൂ​പ​വ​ത്ക​രി​ച്ച മി​ഡി​ലീ​സ്റ്റ് പീ​സ് കൗ​ൺ​സി​ലി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഖ​ത്ത​ർ 100 കോ​ടി യു.​എ​സ് ഡോ​ള​റി​ന്റെ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ച്ചു.

സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളെ പ്ര​ശം​സി​ച്ച ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി, കൗ​ൺ​സി​ലി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഖ​ത്ത​റി​ന്റെ പി​ന്തു​ണ ആ​വ​ർ​ത്തി​ച്ചു. മ​ധ്യ​സ്ഥ​ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത് മു​ത​ൽ ഖ​ത്ത​റി​ന്റെ പി​ന്തു​ണ​യു​ണ്ടെ​ന്നും, മ​ധ്യ​സ്ഥ രാ​ഷ്ട്ര​ങ്ങ​ളോ​ടൊ​പ്പം ചേ​ർ​ന്ന് ശ​റ​മു​ൽ ശൈ​ഖ് ക​രാ​ർ ഒ​പ്പി​ട്ട​ത് മു​ത​ൽ ച​രി​ത്ര​നി​മി​ഷ​ങ്ങ​ളി​ലു​ട​നീ​ളം അ​ത് തു​ട​രു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. യോ​ഗ​ത്തി​ൽ ബ​ഹ്‌​റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യും പ​ങ്കെ​ടു​ത്തു. ഗ​സ്സ​യി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​നും മേ​ഖ​ല​യി​ൽ സു​ര​ക്ഷ പു​നഃ​സ്ഥാ​പി​ക്കാ​നു​മു​ള്ള ഈ ​നീ​ക്കം ച​രി​ത്ര​പ​ര​മാ​യ അ​വ​സ​ര​മാ​ണെ​ന്ന് ഹ​മ​ദ് രാ​ജാ​വ് വി​ശേ​ഷി​പ്പി​ച്ചു. ഗ​സ്സ​ക്കാ​യി ഒ​രു 'ഗ​വ​ൺ​മെ​ന്റ് ഡി​ജി​റ്റ​ൽ സ​ർ​വി​സ് പ്ലാ​റ്റ്‌​ഫോം' സ്ഥാ​പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക സ​ഹാ​യ​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ബ​ഹ്‌​റൈ​ൻ വാ​ഗ്ദാ​നം ചെ​യ്തു. 

Tags:    
News Summary - Oman becomes observer at first meeting of ‘Board of Peace’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.