ജുവൈദ് കെ. അരൂർ, ഷിബിൽ മുഹമ്മദ്, റഷാദ് ഒളവണ്ണ
മസ്ക്കത്ത്: ഫോക്കസ് ഇന്റർനാഷനൽ ഒമാൻ റീജ്യന്റെ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി ജുവൈദ് കെ. അരൂർ (സി.ഇ.ഒ), ഷിബിൽ മുഹമ്മദ് (സി.ഒ.ഒ), റഷാദ് ഒളവണ്ണ (സി.എഫ്.ഒ) എന്നിവരെ തെരഞ്ഞെടുത്തു.
സഹ ഭാരവാഹികളായി ത്വാഹ ശരീഫ് (ഡെപ്യൂട്ടി സി.ഇ.ഒ), സിദ്ദീഖ് കൂളിമാട് (അഡ്മിൻ മാനേജർ), ഹനീഫ് പുത്തൂർ (എച്ച്.ആർ. മാനേജർ), റഹീഫ് മുസ്തഫ (മാർക്കറ്റിങ് മാനേജർ), കെ. ജൗഹർ (സോഷ്യൽ വെൽഫെയർ മാനേജർ), ജരീർ പാലത്ത് (ഇവന്റ് മാനേജർ), ശബാബ് വയനാട് (ക്യൂ.സി. മാനേജർ) എന്നിവരെയും തെരഞ്ഞെടുത്തു. ഫോക്കസ് ഡേയോടനുബന്ധിച്ചു നടന്ന ചടങ്ങിൽ സിജി ഒമാൻ ചെയർമാൻ ദീനി അബ്ദുറസാഖ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.പുതിയ കമ്മിറ്റി പ്രഖ്യാപനം ഫോക്കസ് ഇന്റർനാഷനൽ ഡെപ്യൂട്ടി സി.ഇ.ഒ ഹർഷിദ് മാത്തോട്ടം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.