സലാല: സലാലയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണമായ െഎൻ ജർസിസിെൻറ സൗന്ദര്യ വത്കരണത്തിന് സ്വദേശികളുടെയും വിദേശികളുടെയും നിറഞ്ഞ പങ്കാളിത്തം. വർഷം മുഴുവനും ധാരാളം സഞ്ചാരികൾ എത്തുന്ന തടാകവും ജലമൊഴുകുന്ന പാതകളും ടൂറിസം മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ നടന്ന ‘ബ്യൂട്ടിഫിക്കേഷൻ’ കാമ്പയിനിൽ ശുചീകരിച്ചു. ഭൗമദിനത്തിെൻറ ഭാഗമായി പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച അവബോധം വളർത്തുന്നതിനായാണ് ടൂറിസം മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ കാമ്പയിൻ സംഘടിപ്പിച്ചത്. ശുചീകരണത്തിന് ഒപ്പം തടാക പരിസരത്തും മറ്റും നിരവധി വൃക്ഷത്തൈകളും ദിനാചരണത്തിെൻറ ഭാഗമായി നട്ടു.
പരിസ്ഥിതി സംരക്ഷണത്തിന് ഒപ്പം വിനോദസഞ്ചാര കേന്ദ്രങ്ങൾ ശുചിയായി സൂക്ഷിക്കേണ്ടതിെൻറ ആവശ്യകതയെ കുറിച്ചുമുള്ള അവബോധം വളർത്താൻ ലക്ഷ്യമിട്ട് നടന്ന പരിപാടി വിജയകരമായിരുന്നെന്ന് ടൂറിസം പ്രൊമോഷൻ ഡിപ്പാർട്ട്മെൻറ് ഡയറക്ടർ മർവാൻ അബ്ദുൽ ഹകീം അൽ ഗസ്സാനി പറഞ്ഞു. ഖരീഫ് ഒരുക്കങ്ങളുടെ കൂടി ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. നിരവധി വിദേശികളും സന്തോഷത്തോടെ ഇതിെൻറ ഭാഗമായി. പ്രകൃതി സമ്പത്തിനെ കുറിച്ച ബോധ്യമാണ് വർധിച്ച പങ്കാളിത്തത്തിന് കാരണം. കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുന്ന െഎൻ ജർസിസിൽ നിന്നാണ് സലാല അണക്കെട്ടിലേക്കും വെള്ളമെത്തുന്നത്. ദോഫാർ നഗരസഭയും പരിപാടിയുമായി സഹകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.