ഇബ്ര: സുന്നി സെന്റർ ഹോളി ഖുർആൻ മദ്റസയുടെ 39ാം വാർഷികവും മീലാദ് ആഘോഷവും സംഘടിപ്പിച്ചു. മുഹമ്മദ് ഫായിസ് ഖിറാഅത്തും സദർ മുഅല്ലിം ശംസുദ്ദീൻ ബാഖവി പ്രാർഥനയും നടത്തി. പാണക്കാട് ഷഹീർ അലി തങ്ങൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സലീം കോളയാട് അധ്യക്ഷത വഹിച്ചു. സ്നേഹപ്രവാചകരുടെ ഒന്നര സഹസ്രാബ്ദം എന്ന പ്രമേയത്തിൽ ഉസ്താദ് സുലൈമാൻ ഫൈസി ചുങ്കത്തറ മുഖ്യ പ്രഭാഷണം നടത്തി. നാസർ അലി മുസൽഹി(ഔഖാഫ്), സാല അൽ യസീദി (ബലദിയ), അബ്ദുല്ലഅൽ മസ്കരി (ബലദിയ), ദാവൂദ് അൽ യസീദി, മർവൻ അൽ യസീദി എന്നിവരും സംബന്ധിച്ചു. മൗലിദ് പാരായണം, ഹോളി ഖുർആൻ മദ്റസ വിദ്യാർഥികളുടെ കലാപരിപാടികൾ, ദഫ് മുട്ട്, ഫ്ലവർ ഷോ, സ്കൗട്ട്, മുതിർന്നവരുടെ ദഫ് മുട്ട്, അൽ ഫലാഹ് ലേഡീസ് വിങ് ഒരുക്കിയ ഇസ്ലാമിക് എക്സ്ബിഷൻ എന്നിവയും നടന്നു. മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള സമ്മാനം എസ്.കെ.എസ്.എസ്.എഫ് ഏരിയ കമ്മിറ്റിക്ക് വേണ്ടി അഷ്കർ കോളയാട്, അമീർ അൻവരി, സവാദ്, മുഹമ്മദ് എന്നിവർ ചേർന്ന് നൽകി
ഒ.കെ. ഉസ്മാൻ, നൗഷീർ ചെമ്മയിൽ, ഷമീർ കോളയാട് എന്നിവർ സമ്മാനദാനത്തിന് നേതൃത്വം നൽകി. ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് കെ.എം.സി.സി ഇബ്രയുടെ സമ്മാനം ഷബീർ കൊടുങ്ങല്ലൂർ നൽകി.ഇൻകാസ് ഇബ്രയുടെ സമ്മാനം അലി കോമതും സമ്മാനിച്ചു. ഫലസ്തീന് വേണ്ടി പ്രാർഥനകളും നടന്നു. ആരിഫ്, ഷഹീൻ എന്നിവർ ഭക്ഷണവിതരണത്തിന് നേതൃത്വം നൽകിറമീസ്, ഫാരിസ്, അനസ്, സി.പി. സലീം എന്നിവർ ഉൾപ്പെടെയുള്ള സെന്റർ ടീം അംഗങ്ങളും നിയന്ത്രിച്ചു. ചെയർമാൻ മുഹമ്മദ് നാമത്ത് സ്വാഗതവും സഫീർ കുറ്റ്യാടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.