സലാലയിലെ  മലയാളികളുടെ ഭീതിയകറ്റാന്‍ സത്വര നടപടി വേണം- വെല്‍ഫെയര്‍ ഫോറം

സലാല: കഴിഞ്ഞ ഒരു മാസത്തിനിടയില്‍ സലാലയില്‍ രണ്ടു മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയും രണ്ടു മലയാളി വനിതകള്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍  വെല്‍ഫെയര്‍ ഫോറം സലാല അഗാധമായ ദു$ഖം രേഖപ്പെടുത്തി. 
മൂവാറ്റുപുഴ സ്വദേശികളായ മുഹമ്മദ് മുസ്തഫ, നജീബ് മുഹമ്മദ് എന്നിവര്‍ കഴിഞ്ഞ ജനുവരി 22ന് സലാലയില്‍ മരണപ്പെട്ട നിലയില്‍ കണ്ടത്തെിയതിന്‍െറ ഞെട്ടല്‍ മാറുന്നതിനുമുമ്പാണ്് സലാല ഹില്‍ട്ടണ്‍ ഹോട്ടലിലെ ജീവനക്കാരി തിരുവനന്തപുരം സ്വദേശി സിന്ധു ഫെബ്രുവരി മൂന്നിന് കൊല്ലപ്പെട്ടത്. 
തുടര്‍ന്ന് ഫെബ്രുവരി 16ന് ഇടുക്കി സ്വദേശി ഷെബിന്‍ കൊല്ലപ്പെട്ടതോടെ പ്രവാസി സമൂഹത്തിന് പ്രത്യേകിച്ചും സലാല മലയാളികള്‍ക്കിടയില്‍ കടുത്ത ഭീതിയും ആശങ്കയും ഉടലെടുത്തിരിക്കുകയാണ്. ഈ വിഷയത്തില്‍ ഇടപെട്ട് മലയാളികളുടെ ഭയവും ആശങ്കകളും ഇല്ലാതാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് വെല്‍ഫെയര്‍ ഫോറം ഇന്ത്യന്‍ അംബാസഡറോട് അഭ്യര്‍ഥിച്ചു.  സലാല ഇന്ത്യന്‍ എംബസി ഓണററി കോണ്‍സുലാര്‍ ഏജന്‍റ് മന്‍പ്രീത് സിങ്ങിനെ സന്ദര്‍ശിച്ച വെല്‍ഫെയര്‍ ഫോറം ഭാരവാഹികളായ യു.പി. ശശീന്ദ്രന്‍ (പ്രസി.), എ.കെ.വി. ഹലീം(ജന.സെക്ര), വഹീദ് ചേന്ദമംഗലൂര്‍ (വൈസ് പ്രസി.) എന്നിവര്‍ സലാല മലയാളികളുടെ ആശങ്കകള്‍ പങ്കുവെക്കുകയും ഇന്ത്യന്‍ അംബാസഡര്‍ക്കുള്ള കത്ത് കൈമാറുകയും ചെയ്തു.
 

Tags:    
News Summary - isc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.