Posted On
date_range Updated On
date_range ഐ.എസ്.സി ഒമാൻ മലയാളം വിങ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൻറെ നേതൃത്വത്തിൽ ഒമാന്‍ മലയാളം വിങ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ 30-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അംഗങ്ങൾ ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു. ആരോഗ്യ മന്ത്രാലയത്തിന്റെയും ബ്ലഡ് ബാങ്ക് അധികൃതരുടെയും തുടർച്ചയായ സഹകരണത്തിന് കൺവീനർ താജുദ്ദീൻ നന്ദി രേഖപ്പെടുത്തി.
സോഷ്യൽ വെൽഫെയർ സെക്രട്ടറി കൃഷ്ണേന്ദു, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ രമ്യ ഡെസിൽ, അനീഷ്, സജിമോൻ, വിനോജ്, സതീഷ്, സുനിൽ കുമാർ, കൃഷ്ണൻ നായർ, ടീന ബാബു, സബിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സോഷ്യൽ വെൽഫെയർ കമ്മിറ്റി അംഗങ്ങളും ക്യാമ്പിൻറെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.