മസ്കത്ത്: മേഖലയിൽ വർധിച്ചു വരുന്ന സംഘർഷത്തിനിടെ നയതന്ത്ര ഇടപ്പെടലുകൾ ശക്തമാക്കി ഒമാൻ. ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെഷേഷ്കിയാനുമായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഫോണിൽ സംസാരിച്ചു.
ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനവും സഹതാപവും അറിയിച്ച സുൽത്താൻ, അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളിൽ അപലപിക്കുകയും ചെയ്തു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
ഇരുവശത്തു നിന്നും സംഘർഷം ലഘൂകരിക്കാൻ ചർച്ചകൾ, സംഭാഷണങ്ങൾ, ധാരണ എന്നിവയിലേക്കുള്ള തിരിച്ചു വരവിന്റെയും പ്രാധാന്യത്തെക്കുറിച്ച് സുൽത്താൻ ഊന്നിപ്പറഞ്ഞു. നിലവിലുള്ള സംഘർഷം തടയാൻ ഒമാൻ ഗവൺമെന്റിന്റെ എല്ലാ രാഷ്ട്രീയ, നയതന്ത്ര മാർഗങ്ങളിലൂടെയും സജീവമായി സംഭാവന നൽകുന്നതിനുള്ള പ്രതിജ്ഞാബദ്ധത സുൽത്താൻ വീണ്ടും ഉറപ്പിച്ചു പറഞ്ഞു.
സമാധാനപരമായ മാർഗങ്ങളിലൂടെ കാഴ്ചപ്പാടുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനും സംഘർഷങ്ങൾ പരിഹരിക്കുന്നതിനും എല്ലാ രാജ്യങ്ങളുടെയും സ്ഥിരതയും സമൃദ്ധിയും വളർത്തുന്നതിനും സുൽത്താന്റെ നേതൃത്വത്തിൽ ഒമാൻ സർക്കാർ നടത്തുന്ന ആത്മാർഥമായ ശ്രമങ്ങളെ ഇറാൻ പ്രസിഡന്റ് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.