മസ്കത്ത്: മസ്കത്ത് ഇന്ത്യൻ സ്കൂളിെൻറ ആഭിമുഖ്യത്തിലുള്ള ഇൻറർസ്കൂൾ കലാമേള ‘ജാങ്കാർ സ്പെക്ട്ര’ത്തിന് നവംബർ രണ്ടിന് അരങ്ങുണരും. കുട്ടികളുടെ കലാപരമായ അഭിരുചികളും കഴിവും പ്രദർശിപ്പിക്കുന്നതിനുള്ള വിപുലമായ വേദികളിൽ ഒന്നാണ് ‘ജാങ്കാർ സ്പെക്ട്രം’. 16 ഇന്ത്യൻ സ്കൂളിൽനിന്നുള്ള 1500ലധികം വിദ്യാർഥികൾ ഇൗ വർഷത്തെ മേളയിൽ പെങ്കടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രണ്ടിന് രാവിലെ 8.30ന് സ്കൂൾ മൾട്ടി പർപ്പസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ അംബാസഡർ ഇന്ദ്രമണി പാണ്ഡെ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. സ്കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങൾ, ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽമാർ തുടങ്ങിയവരും പെങ്കടുക്കും.
19 വേദികളിലായി 28 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. സമകാലിക നൃത്തം, ചുവരെഴുത്ത്, റോക്ക് ബാൻഡ് തുടങ്ങി ആറ് ഇനങ്ങൾ ഇൗ വർഷം പുതുതായി മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് വേദികളിൽ വെച്ചുതന്നെ ട്രോഫികൾ നൽകും. ആദ്യ അഞ്ച് സ്ഥാനങ്ങൾക്ക് നൽകുന്ന പോയിൻറുകളുെട അടിസ്ഥാനത്തിലാകും ഒാവറോൾ ജേതാക്കളെ തീരുമാനിക്കുക. വൈകുന്നേരം 5.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ വിൽസൺ വി. ജോർജ് മുഖ്യാതിഥിയായിരിക്കും.
സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി കൺവീനർ ഡോ. തഷ്ലി തങ്കച്ചൻ, കോകരിക്കുലർ ആക്ടിവിറ്റീസ് ചെയർപേഴ്സൺ പി.ടി.കെ. ഷമീർ, മാനേജ്മെൻറ് കമ്മിറ്റിയംഗം ഡോ. ശേഖർ, പ്രിൻസിപ്പൽ ഡോ. രാജീവ്കുമാർ ചൗഹാൻ, സീനിയർ വൈസ് പ്രിൻസിപ്പൽ (അഡ്മിൻ) സജി എസ്. നായർ, സീനിയർ സെക്ഷൻ വൈസ്പ്രിൻസിപ്പലും ജങ്കാർ സ്പെക്ട്രം ഇവൻറ് മാനേജരുമായ എസ്കലിൻ ഗൊൺസാൽവസ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജേക്കബ് സക്കറിയ, പ്രൈമറി സെക്ഷൻ വൈസ് പ്രിൻസിപ്പൽ പ്രിയ മുരളി, പ്രീ പ്രൈമറി സെക്ഷൻ വൈസ് പ്രിൻസിപ്പൽ പ്രേമ ജോർജും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.