മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ അമിറാത്ത് വിലായത്തിൽ സംയോജിത കാർഷികപദ്ധതി ഒരുങ്ങുന്നു. 500 ഏക്കറിലാണ് പദ്ധതി ഒരുക്കുക. കൃഷി, സുസ്ഥിര വികസനം, അവശ്യ സൗകര്യങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന ആധുനിക നിക്ഷേപ അന്തരീക്ഷം പരിപോഷിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കാർഷിക ആവശ്യങ്ങളും സുസ്ഥിരതയും പരിഗണിച്ച് പ്രാദേശിക മലിനജല ശുദ്ധീകരണ പ്ലാന്റിൽനിന്നുള്ള ശുദ്ധീകരിച്ച വെള്ളം ഉപയോഗപ്പെടുത്തും. സംയോജിത വികസനം പ്രോത്സാഹിപ്പിക്കുമെന്നും പ്രാദേശിക ഉൽപന്നങ്ങൾ വിപണിയുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അവശ്യ കാർഷികോൽപന്നങ്ങളുടെ ഉൽപാദനം വർധിപ്പിക്കുക, ഒമാന്റെ ഭക്ഷ്യസുരക്ഷയെ പിന്തുണക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, കാർഷിക മേഖലയിൽ സ്വകാര്യ നിക്ഷേപം ആകർഷിക്കുക.
പരിസ്ഥിതി സൗഹൃദ സമ്പ്രദായങ്ങൾ നടപ്പാക്കുകയും സാമൂഹിക, വിനോദസഞ്ചാരം, പാരിസ്ഥിതിക, വിദ്യാഭ്യാസ വശങ്ങൾ പദ്ധതിയിൽ സമന്വയിപ്പിക്കുക, നൂതന സാങ്കേതിക വിദ്യകളും കാർഷികരീതികളും സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ. കാർഷിക ഉൽപാദനത്തിൽ ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുന്നത് മാത്രമല്ല, സാമൂഹിക, വിനോദസഞ്ചാരം, പാരിസ്ഥിതിക, വിദ്യാഭ്യാസ, സാമ്പത്തിക ഘടകങ്ങളും പരിഗണിക്കുന്നതാണ് അമീറാത്ത് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.