ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലയാള വിഭാഗം വാർത്താസമ്മേളനത്തിൽനിന്ന്
ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം മുപ്പതാം വാർഷികത്തിനും ഓണാഘോഷത്തിനും ഇന്ന് സമാരംഭം
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലയാള വിഭാഗം മുപ്പതാം വാർഷികത്തിനും ഓണാഘോഷത്തിനും വ്യാഴാഴ്ച തുടക്കമാവും. അൽ ഫലാജ് ഹോട്ടലിലെ ഗ്രാൻഡ് സ്ഫിയർ ഹാളിൽ വൈകിട്ട് 6.30 ന് വർണാഭമായ കലാപരിപാടികളോടെയാണ് തുടക്കം. ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ മുഖ്യാതിഥിയാവും.
പ്രമുഖ വ്യവസായികളായ എം.എ. യൂസഫലി, ഡോ. പി. മുഹമ്മദലി, ഐ.എസ്.സി ചെയർമാൻ സുഹൈൽ ഖാൻ, ജനറൽ സെക്രട്ടറി ഷക്കീൽ കോമത്ത് , പ്രശസ്ത നടി മഞ്ജു പിള്ള തുടങ്ങിയവർ പങ്കെടുക്കും.
30 വർഷവും തുടർച്ചയായി അംഗത്വമുള്ള മലയാള വിഭാഗത്തിലെ മുതിർന്ന അംഗങ്ങളെയും കുടുംബത്തെയും ചടങ്ങിൽ ആദരിക്കും. തുടർന്ന് അംഗങ്ങൾ നടത്തുന്ന കലാപരിപാടികളും അരവിന്ദ് മുരളിയും പിന്നണി ഗായിക സ്വർണയും നയിക്കുന്ന മ്യൂസിക്കൽ ബാൻഡും അരങ്ങേറും.
വെള്ളിയാഴ്ച വൈകിട്ട് ആറിന് ഓണാഘോഷം ഐ.എസ്.സി ചെയർമാൻ സുഹൈൽ ഖാൻ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ഷക്കീൽ കോമത്ത് ആശംസ സന്ദേശം നൽകും. തുടർന്ന് ഈ വർഷത്തെ മലയാള വിഭാഗം കലാസാംസ്കാരിക പുരസ്കാരം പ്രശസ്ത സിനിമ നടി മഞ്ജു പിള്ളക്ക് കൺവീനർ താജ് മാവേലിക്കര കൈമാറും. കലാ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനവിതരണവും മികച്ച വിദ്യാർഥികൾക്കുള്ള എക്സലൻസ് അവാർഡും നൽകും. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറും. ശനിയാഴ്ച ഗാനമേള, ഓണസദ്യ എന്നിവയും ഒരുക്കും.
ഒക്ടോബർ രണ്ടിന് എല്ലാ ഇന്ത്യൻ സ്കൂളുകളിലെ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ‘എൻറെ കേരളം’ മലയാള പ്രശ്നോത്തരിയും നവംബർ ആറ്, ഏഴ് തീയതികളിൽ കേരളോത്സവവും നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഈ വർഷത്തെ ‘പ്രവാസ കൈരളി സാഹിത്യ പുരസ്കാരം’ എഴുത്തുകാരി ഡോ. രാജശ്രീക്ക് നൽകി ആദരിക്കും. മലയാള വിഭാഗം കൺവീനർ താജ് മാവേലിക്കര, കോ കൺവീനർ രമ്യ ഡെൻസിൽ, ട്രഷറർ അനീഷ് ജി. പിള്ള. കൾച്ചറൽ സെക്രട്ടറി സതീഷ് കുമാർ, എന്റർടൈൻമെന്റ് സെക്രട്ടറി സജിമോൻ, വനിതാ സെക്രട്ടറി ടീന ബാബു, ചിൽഡ്രൻസ് സെക്രട്ടറി വിനോജ് വിൽസൺ, സോഷ്യൽ വെൽഫെയർ സെക്രട്ടറി കൃഷ്ണേന്ദു, സാഹിത്യ സെക്രട്ടറി സുനിൽകുമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.