പ്രൗഢമായി സമായിൽ മലയാളി കൂട്ടായ്മ ഓണാഘോഷം
സമായിൽ: സമായിൽ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഓണോത്സവം 2026’ വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളോടെ പ്രൗഢഗംഭീരമായി നടന്നു. സുവൈരിജിലെ ദി ഗ്രേറ്റ് പേൾ ഹാളിൽ രാവിലെ 11 മുതൽ രാത്രി 10 വരെ നീണ്ടുനിന്ന ആഘോഷത്തിൽ സമായിലിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി പ്രവാസി മലയാളി കുടുംബങ്ങൾ പങ്കെടുത്തു.
കേരളത്തിന്റെ ഓണത്തനിമയും പ്രവാസലോകത്തിന്റെ കൂട്ടായ്മയും ഒരുമിച്ച ആഘോഷത്തിൽ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. കൂട്ടായ്മയിലെ കുടുംബാംഗങ്ങളും കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വൈകുന്നേരം പ്രസിഡന്റ് നസീർ തിരുവത്രയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ജനറൽ സെക്രട്ടറി അനൂപ് കരുണാകരൻ സ്വാഗതവും ട്രഷറർ ടോണി ചിരിയങ്കണ്ടത്ത് നന്ദിയും പറഞ്ഞു.
പ്രവാസജീവിതത്തിൽ കുടുംബങ്ങൾ തമ്മിലുള്ള സൗഹൃദവും ഐക്യവും ശക്തിപ്പെടുത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾക്കും ആഘോഷങ്ങൾക്കുമുള്ള പ്രാധാന്യം അധ്യക്ഷൻ സദസ്സിനെ ഓർമ്മപ്പെടുത്തി. തുടർന്ന് നാട്യാഞ്ജലി ഡാൻസ് ഗ്രൂപ്പ് നൃത്തനൃത്യങ്ങൾ അവതരിപ്പിച്ചു. കോമഡി മാസ്റ്റേഴ്സിന്റെ കോമഡി ഷോ സദസ്സിനെ ചിരിയിലാഴ്ത്തി., ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ‘സംഗീത ധ്വനി’ ഗാനമേള വേറിട്ട അനുഭവമായി.
പ്രസിഡന്റ് നസീർ തിരുവത്ര, ജനറൽ സെക്രട്ടറി അനൂപ് കരുണാകരൻ, ട്രഷറർ ടോണി ചിരിയങ്കണ്ടത്ത്, പ്രോഗ്രാം കൺവീനർ യൂസഫ് ചേറ്റുവ, ഫിറോസ് മാണിയാട്ട്, സന്തോഷ് സുരേന്ദ്രൻ, തപനൻ ബാലാജി, ബൈജു കെ ജി, മൊയ്തീൻ ചെറിക്കായി, ഫൈസൽ കുറ്റ്യാടി, നിഷാദ് വെങ്ങരം, ആഷിഖ്, ജൈസു എന്നിവർ നേതൃത്വംനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.