സലാല കെ.എം.സി.സി സഅദ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽനിന്ന്
യാത്രയയപ്പ് നൽകി
സലാല: നീണ്ട 23 വർഷത്തെ സലാലയിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സലാല കെ.എം.സി.സി സഅദ ഏരിയ എക്സിക്യൂട്ടീവ് അംഗം അബ്ദുൽ ബാരിക്ക് സഅദ ഏരിയ കെ.എം.സി.സി ഊഷ്മളമായ യാത്രയയപ്പ് നൽകി.
ചടങ്ങിൽ അബ്ദുൽ ബാരിക്കുള്ള ഉപഹാരം സലാല കെ.എം.സി.സി പ്രസിഡന്റ് വി.പി. അബ്ദുസ്സലാം ഹാജി കൈമാറി. സഅദ ഏരിയ പ്രസിഡന്റ് കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.
സലാല കെ.എം.സി.സി ജനറൽ സെക്രട്ടറി റഷീദ് കൽപ്പറ്റ, കേന്ദ്രകമ്മിറ്റി ഭാരവാഹിയും സഅദ ഏരിയ നിരീക്ഷകനുമായ നാസർ കമ്മൂണ, കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഷംസീർ കൊല്ലം, സഅദ ഏരിയ അംഗങ്ങളായ അനസ് ഹാജി, സിദ്ദിഖ് കെ.ടി., അൻവർ സാദത്ത്, യഹിയ കണ്ണൂർ, മുഹമ്മദ് വേളം തുടങ്ങിയവർ ആശംസ നേർന്നു. ഏരിയ ജനറൽ സെക്രട്ടറി അലി ഇസ് സ്വാഗതവും ആഷിക് തൃശൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.