ഡിസെനോ ഹെയർ ഫിക്സിങ് അസൈബയിൽ ആദ്യ ബ്രാഞ്ച് തുറന്നു
മസ്കത്ത്: ഹെയർ ഫിക്സിങ് മേഖലയിൽ തങ്ങളുടെ ഏറ്റവും പുതിയതും അത്യാധുനികവുമായ സേവനങ്ങളുമായി ‘ഡിസെനോ ഹെയർ ഫിക്സിങ്’ ആദ്യ ബ്രാഞ്ച് അസൈബയിൽ തുറന്നു. 21 വർഷത്തെ ദീർഘകാലത്തെ പ്രവർത്തന പരിചയസമ്പത്തുമായാണ് സ്ഥാപനം പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.
സ്പോൺസർ അഫ്ര ബിൻത് അലി അൽ ബലൂച്ചി സോഫ്റ്റ് ലോഞ്ച് കർമ്മം നിർവഹിച്ചു. ജാസിം ബിൻ ആദം അൽ ബലൂച്ചി, ആമിന ബിൻത് മായർ അൽ ബലൂച്ചി, ഫൈസൽ മുസ്തഫ, അശോക് ഉല്ലാസ്, പാർട്ണർ താഹിർ മുസ്‌തക്കീം, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഏത് ബ്രാൻഡിന്റെ ഹെയർ പാച്ചുകൾ ഉപയോഗിക്കുന്നവർക്കും ഏറ്റവും മികച്ച രീതിയിലുള്ള സർവീസും സേവനങ്ങളും ഇവിടെ ലഭ്യമായിരിക്കുമെന്ന് മാനേജിങ്ങ് ഡയറക്ടർ ലിഗേഷ് തേറയിൽ അറിയിച്ചു.
ലോകോത്തര നിലവാരത്തിലുള്ളതും അതിനൂതനവുമായ ഹെയർ പാച്ചുകളുടെ വിപുലമായ ശേഖരമാണ് ഡിസെനോ ഹെയർ ഫിക്സിംഗിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഓരോ കസ്റ്റമർക്കും അനുയോജ്യമായതും തികച്ചും പേഴ്സണലൈസ്ഡ് ആയതുമായ സേവനങ്ങൾ ഉറപ്പുനൽകുന്നതായും മാനേജ്മെന്റ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: 77 890 890
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.